ഓസീസ്‌ താരം ഖവാജയുടെ അവസ്ഥയിലാവരുത്‌, കോവിഡ്‌ കാലത്ത്‌ ഓര്‍മപ്പെടുത്തലുമായി രവീന്ദ്ര ജഡേജ

ക്രിക്കറ്റ്‌ പ്രേമികള്‍ എന്നും ഓര്‍ത്തു വെക്കാന്‍ സാധ്യതയുള്ളൊരു റണ്‍ഔട്ട്‌ വീണ്ടും നമുക്ക്‌ മുന്‍പിലേക്ക്‌ എത്തിക്കുകയാണ്‌ ജഡേജ
ഓസീസ്‌ താരം ഖവാജയുടെ അവസ്ഥയിലാവരുത്‌, കോവിഡ്‌ കാലത്ത്‌ ഓര്‍മപ്പെടുത്തലുമായി രവീന്ദ്ര ജഡേജ


കോവിഡ്‌ 19ന്റെ തീവ്രത ആരാധകര്‍ക്ക്‌ ബോധ്യപ്പെടുത്തി കൊടുക്കാന്‍ പലവിധ വഴികളിലൂടെ ക്രിക്കറ്റ്‌ താരങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വരവാണ്‌. ജഡേജയും നമ്മളോട്‌ പറയുന്നത്‌ റണ്‍ഔട്ട്‌ ആവാതെ നോക്കാന്‍ തന്നെ...

ക്രിക്കറ്റ്‌ പ്രേമികള്‍ എന്നും ഓര്‍ത്തു വെക്കാന്‍ സാധ്യതയുള്ളൊരു റണ്‍ഔട്ട്‌ വീണ്ടും നമുക്ക്‌ മുന്‍പിലേക്ക്‌ എത്തിക്കുകയാണ്‌ ജഡേജ. 2019ല്‍ ഓസ്‌ട്രലിയക്കെതിരായ ഏകദിനത്തില്‍ അഡ്‌ലെയ്‌ഡില്‍ വെച്ച്‌ ഓസീസ്‌ ബാറ്റ്‌സ്‌മാന്‍ ഉസ്‌മാന്‍ ഖവാജയെ റണ്‍ഔട്ടാക്കുന്ന വീഡിയോയുമാണ്‌ രവീന്ദ്ര ജഡേജ എത്തുന്നത്‌.

പോയിന്റില്‍ നിന്ന്‌ പന്തെടുത്ത്‌ നോണ്‍ സ്‌ട്രൈക്കേഴ്‌സ്‌ എന്‍ഡിലേക്ക്‌ ഡയറക്ട്‌ ഹിറ്റ്‌ പായിച്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ നിമിഷമാണ്‌ ഈ കോവിഡ്‌ കാലത്ത്‌ നമ്മളോട്‌ പിന്തുടരാന്‍ ജഡേജ ആവശ്യപ്പെടുന്നത്‌. സുരക്ഷിതരായിരിക്കൂ, വീട്ടില്‍ തന്നെയിരിക്കൂ, വീഡിയോ പങ്കുവെച്ച്‌ രവീന്ദ്ര ജഡേജ കുറിച്ചു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ravindra Jadeja (@royalnavghan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com