പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല
പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം പ്രമേയമാക്കിയുള്ള സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാണാവകാശം റോണി സ്‌ക്രൂവാല എന്ന നിര്‍മ്മാതാവിന് നല്‍കിയെന്ന് സാനിയ അറിയിച്ചു. ഇതിനുപിന്നാലെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന താരങ്ങളുടെ പേരും പങ്കുവയ്ക്കുകയുണ്ടായി. ഉറ്റ സുഹൃത്തായ പരനീതി ചോപ്രയെ ഒഴുവാക്കിയാണ് സാനിയ അഭിനേതാക്കളുടെ പേരുകള്‍ പറഞ്ഞത്. 

പരനീതിക്ക് തന്നെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സാനിയ പറഞ്ഞു. സൈന നെഹ്വാളിന്റെ ബയോപ്പിക്ക് ചിത്രത്തില്‍ പരനീതി നായികയാകുന്നതുകൊണ്ടാണ് ഇത്. തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല. ആലിയ, അനുഷ്‌ക, ദീപിക, സാറാ അലി ഖാന്‍ എന്നിങ്ങനെ നീളുന്നു സാനിയയുടെ ലിസ്റ്റിലെ പേരുകള്‍. ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും പലകാര്യങ്ങളും തിരക്കഥയെ ആശ്രയിച്ചാണുള്ളതെന്നും സാനിയ പറഞ്ഞു. 

പെണ്‍ക്കുട്ടികളെ ടെന്നിസിലേക്ക് വരാന്‍ പ്രചോദിപ്പിക്കാനും തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ധൈര്യം പകരാനുമാണ് ഈ സിനിമ കൊണ്ട് താന്‍ ലക്ഷ്യമിടുന്നതെന്നും സാനിയ പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് സാനിയ തന്റെ ജീവിതം സിനിമയാക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com