പ്രിയപ്പെട്ട ഐപിഎല്‍ ടീം വെളിപ്പെടുത്തി ഹര്‍മന്‍പ്രീത്‌ കൗര്‍; വെറുതെയല്ല ലോകകപ്പ്‌ ഫൈനലില്‍ തകര്‍ന്നടിഞ്ഞതെന്ന്‌ പരിഹാസം

അതുകൊണ്ടാണ്‌ നിങ്ങള്‍ ട്വന്റി20 ലോകകപ്പ്‌ ഫൈനലില്‍ തകര്‍ന്നടിഞ്ഞത്‌ എന്നാണ്‌ ആരാധകരില്‍ നിന്ന്‌ വരുന്ന പ്രതികരണങ്ങളിലൊന്ന്‌
പ്രിയപ്പെട്ട ഐപിഎല്‍ ടീം വെളിപ്പെടുത്തി ഹര്‍മന്‍പ്രീത്‌ കൗര്‍; വെറുതെയല്ല ലോകകപ്പ്‌ ഫൈനലില്‍ തകര്‍ന്നടിഞ്ഞതെന്ന്‌ പരിഹാസം


കളിയും പരിശീലനമൊന്നുമില്ലാതെ വീട്ടില്‍ തന്നെയിരിക്കാന്‍ ലഭിച്ച സമയം ആരാധകരുമായി പങ്കുവെച്ചിരുന്നു പല സെലിബ്രിറ്റികളും. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗറാണ്‌ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കി എത്തുന്നത്‌. തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ടീം ഏത്‌ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഹര്‍മന്‍ മറുപടി നല്‍കി.

വെടിക്കെട്ട്‌ ബാറ്റ്‌സ്‌ വുമണായ ഹര്‍മന്റെ പ്രിയപ്പെട്ട ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ആണ്‌. എന്നാല്‍ ആര്‍സിബിയുടെ പേര്‌ പറഞ്ഞ ഹര്‍മനെ പരിഹസിച്ച്‌ കമന്റുകളെത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ നിങ്ങള്‍ ട്വന്റി20 ലോകകപ്പ്‌ ഫൈനലില്‍ തകര്‍ന്നടിഞ്ഞത്‌ എന്നാണ്‌ ആരാധകരില്‍ നിന്ന്‌ വരുന്ന പ്രതികരണങ്ങളിലൊന്ന്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com