'ശ്വാസമെടുക്കാന്‍ പോലും വയ്യാതെയായി', കോവിഡ്‌ 19 സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ഡിബാല

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ പരിശീലനം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ തളര്‍ന്നു പോവുകയായിരുന്നു
'ശ്വാസമെടുക്കാന്‍ പോലും വയ്യാതെയായി', കോവിഡ്‌ 19 സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ഡിബാല


ടൂറിന്‍: കോവിഡ്‌ 19 സ്ഥിരീകരിച്ചതിന്‌ പിന്നാലെ നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ യുവന്റ്‌സ്‌ താരം പൗളോ ഡിബാല. ശ്വാസമെടുക്കാന്‍ പോലും തനിക്ക്‌ ബുദ്ധിമുട്ട്‌ നേരിട്ടതായി താരം പറയുന്നു. യുവന്റ്‌സ്‌ താരം റുഗാനിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിന്‌ പിന്നാലെയായിരുന്നു ഡിബാലയ്‌ക്കും കോവിഡ്‌ 19 പോസിറ്റീവ്‌ ഫലം വന്നത്‌.

ഇപ്പോഴെനിക്ക്‌ പ്രശ്‌നമില്ലാതെ ചെറിയ രീതിയില്‍ പരിശീലനം നടത്താനാവുന്നുണ്ട്‌. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ പരിശീലനം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ തളര്‍ന്നു പോവുകയായിരുന്നു. ശ്വാസമെടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. അഞ്ച്‌ മിനിറ്റ്‌ പോലും പരിശീലനം നടത്താന്‍ എനിക്ക്‌ സാധിച്ചിരുന്നില്ല. മസിലുകള്‍ വേദനിക്കുന്നതായും, ശരീരത്തിന്‌ ഭാരം കൂടുന്നതായും എനിക്ക്‌ തോന്നി, ഡിബാല പറയുന്നു.

എന്നാലിപ്പോള്‍ ആ പ്രശ്‌നങ്ങളെല്ലാം മാറി. ഗേള്‍ഫ്രണ്ട്‌ ഓറിയാനയ്‌ക്കും കോവിഡിന്റെ പ്രയാസങ്ങളെല്ലാം നീങ്ങിയതായി ഡിബാല വ്യക്തമാക്കി. ഡിബാല, റുഗാനി, മറ്റിയൂഡി എന്നീ യുവന്റ്‌സിലെ മൂന്ന്‌ താരങ്ങള്‍ക്കാണ്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. റുഗാനിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതിന്‌ പിന്നാലെ യുവന്റ്‌സ്‌ താരങ്ങളെയെല്ലാം ഐസൊലേഷനിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com