80 ലക്ഷം രൂപ ധനസഹായം നല്‍കി രോഹിത്‌ ശര്‍മ, തെരുവ്‌ നായ്‌ക്കളുടെ സംരക്ഷണത്തിനും മുന്‍പില്‍; കയ്യടിച്ച്‌ ആരാധകര്‍

'നമ്മുടെ രാജ്യത്തെ പിടിച്ചു നിര്‍ത്തേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. എനിക്ക്‌ സാധിക്കുന്നത്‌ ഞാന്‍ ചെയ്‌തു. നമ്മുടെ നേതാക്കന്മാര്‍ക്ക്‌ പിന്നില്‍ നിന്ന്‌ അവരെ പിന്തുണക്കാം'
80 ലക്ഷം രൂപ ധനസഹായം നല്‍കി രോഹിത്‌ ശര്‍മ, തെരുവ്‌ നായ്‌ക്കളുടെ സംരക്ഷണത്തിനും മുന്‍പില്‍; കയ്യടിച്ച്‌ ആരാധകര്‍


മുംബൈ: കോവിഡ്‌ 19നെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങളില്‍ രാജ്യം മുഴുകുമ്പോള്‍ ശക്തി പകര്‍ന്ന്‌ ക്രിക്കറ്റ്‌ താരം രോഹിത്‌ ശര്‍മ. 80 ലക്ഷം രൂപയാണ്‌ രോഹിത്‌ ധനസഹായം നല്‍കിയത്‌.

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ 45 ലക്ഷം രൂപയും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപയും, ഫീഡിങ്‌ ഇന്ത്യ ഫണ്ടിലേക്ക്‌ 5 ലക്ഷം രൂപയും, തെരുവ്‌ നായ്‌ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയുമാണ്‌ രോഹിത്‌ നല്‍കിയത്‌.
 

നമ്മുടെ രാജ്യത്തെ പിടിച്ചു നിര്‍ത്തേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. എനിക്ക്‌ സാധിക്കുന്നത്‌ ഞാന്‍ ചെയ്‌തു. നമ്മുടെ നേതാക്കന്മാര്‍ക്ക്‌ പിന്നില്‍ നിന്ന്‌ അവരെ പിന്തുണക്കാം, രോഹിത്‌ ട്വിറ്ററില്‍ കുറിച്ചു. ധനസഹായം നല്‍കുമെന്ന്‌ നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിയും പ്രഖ്യാപിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സുരേഷ്‌ റെയ്‌ന 52 ലക്ഷം രൂപയും ധനസഹായം നല്‍കിയിരുന്നു. 51 കോടി രൂപയാണ്‌ ബിസിസിഐ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com