സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ്; എന്തുകൊണ്ട് എനിക്ക് മാത്രം ഇതെല്ലാമെന്ന് സോളോ

'എനിക്ക് ടിബിയുണ്ട്. എന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനവും, കരളിന്റെ പ്രവര്‍ത്തനവും പ്രശ്‌നമായിട്ടുണ്ട്. ഇന്ന് എനിക്ക് കോവിഡും സ്ഥിരീകരിച്ചിരിക്കുന്നു'
സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ്; എന്തുകൊണ്ട് എനിക്ക് മാത്രം ഇതെല്ലാമെന്ന് സോളോ

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരം സോളോ എന്‍ക്വെനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിതനാവുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. പാകിസ്ഥാന്റെ സഫര്‍ സര്‍ഫ്രാസ്, സ്‌കോട്ട്‌ലാന്റിന്റെ മജിദ് ഹഖ് എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് ഇതിന് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. 

രോഗപ്രതിരോധ ശേഷി നാഡി വ്യുഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഗ്യുലന്‍ ബാരേ എന്ന അസുഖത്തെ തുടര്‍ന്ന് വലയുന്നതിന് ഇടയിലാണ് സോളോയെ കോവിഡും പിടികൂടുന്നത്. എനിക്ക് മാത്രം എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു എന്നാണ് കോവിഡ് സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിക്കൊണ്ട് സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ചോദിക്കുന്നത്. 

കഴിഞ്ഞ പത്ത് മാസമായി ജിബിഎസിനോട് പൊരുതുകയാണ് ഞാന്‍. അതില്‍ നിന്ന് പകുതി ശതമാനം മാത്രമേ മോചിതനായിട്ടുള്ളു. എനിക്ക് ടിബിയുണ്ട്. എന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനവും, കരളിന്റെ പ്രവര്‍ത്തനവും പ്രശ്‌നമായിട്ടുണ്ട്. ഇന്ന് എനിക്ക് കോവിഡും സ്ഥിരീകരിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇതെല്ലാം എനിക്ക് മാത്രം സംഭവിക്കുന്നത്, മനസിലാവുന്നില്ല, സോളോ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com