എന്റെ മകനായി നോക്കും, കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന്റെ മകന്‍ ഇനി ഗംഭീറിന്റെ തണലില്‍

എന്റെ മകനെ പോലെ വളര്‍ത്താന്‍ എനിക്കാവും. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ അവന്റെ വിദ്യാഭ്യാസത്തിന് വേണ്ട മുഴുവന്‍ ചെലവും വഹിക്കും
എന്റെ മകനായി നോക്കും, കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന്റെ മകന്‍ ഇനി ഗംഭീറിന്റെ തണലില്‍

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ മകന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭാരത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അമിത് കുമാര്‍(31) കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

അമിതിന്റെ മൂന്ന് വയസുള്ള മകന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വം ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് ഗംഭീര്‍ പറഞ്ഞു. ഭരണകൂടവും ഡല്‍ഹിയുമാണ് അവനെ തോല്‍പ്പിച്ചത്. കോണ്‍സ്റ്റബിള്‍ അമിതിനെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകനെ എന്റെ മകനെ പോലെ വളര്‍ത്താന്‍ എനിക്കാവും. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ അവന്റെ വിദ്യാഭ്യാസത്തിന് വേണ്ട മുഴുവന്‍ ചെലവും വഹിക്കും, ഗംഭീര്‍ ട്വീറ്റ് ചെയ്തു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗൗതം ഗംഭീര്‍ അമിതിന്റെ മരണത്തിലെ ഉത്തരവാദികളും ഡല്‍ഹി സര്‍ക്കാരാണെന്ന് ആരോപിച്ചു. അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രഖ്യാപിച്ചിരുന്നു. 

2017ല്‍ തീവ്രവാദി ആക്രമണത്തില്‍ അനന്ദ്‌നാഗില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍ അബ്ദുല്‍ റാഷീദിന്റെ മകളുടെ പഠന ചിലവും നേരത്തെ ഗംഭീര്‍ ഏറ്റെടുത്തിരുന്നു. 2017ല്‍ തന്നെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്മാരുടെ കുട്ടികളുടെ പഠന ചിലവും ഗംഭീര്‍ ഏറ്റെടുക്കുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com