ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ ക്വാറന്റീന്‍ ലംഘിച്ചു, ബുണ്ടസ് ലീഗ പരിശീലകനെതിരെ നടപടി; കാത്തിരുന്ന തുടക്കം നഷ്ടമായി

യൂറോപ്പിലെ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വോള്‍സ്ബര്‍ഗിനെതിരായ തന്റെ ടീമിന്റെ പോരാട്ടത്തിനെത്താന്‍ ഓഗ്‌സ്ബര്‍ഗ് പരിശീലകന് സാധിക്കില്ല
ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ ക്വാറന്റീന്‍ ലംഘിച്ചു, ബുണ്ടസ് ലീഗ പരിശീലകനെതിരെ നടപടി; കാത്തിരുന്ന തുടക്കം നഷ്ടമായി

ബെര്‍ലിന്‍: ടൂത്ത് പേസ്റ്റ് വാങ്ങിക്കാന്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച് ബുണ്ടസ് ലീഗ ടീം ഓഗ്‌സ്ബര്‍ഗിന്റെ പരിശീലകന്‍. ഇതോടെ യൂറോപ്പിലെ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വോള്‍സ്ബര്‍ഗിനെതിരായ തന്റെ ടീമിന്റെ പോരാട്ടത്തിനെത്താന്‍ ഓഗ്‌സ്ബര്‍ഗ് പരിശീലകന് സാധിക്കില്ല. 

ടീം ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുക വഴി ഹീകോ ഹെര്‍ലിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് ടാസ്‌ക് ഫോഴ്‌സ് മുന്‍പോട്ട് വെച്ച ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതായി ഓഗ്‌സ്ബര്‍ഗിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറത്ത് പോയെങ്കിലും എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും താന്‍ പാലിച്ചതായി ഹെര്‍ലിച്ച് പറഞ്ഞു. 

ടീം ഹോട്ടലില്‍ നിന്ന് പുറത്ത് പോയത് തെറ്റാണ്. ടീമിനും സമൂഹത്തിനും മാതൃകയാവുന്ന വിധം പ്രവര്‍ത്തിക്കേണ്ടതായിരുന്നു ഞാന്‍. ഈ സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ടീമിന്റെ പരിശീലനത്തിനും, ശനിയാഴ്ചത്തെ മത്സരത്തിലും തന്റെ സാന്നിധ്യമുണ്ടാവില്ലെന്ന് ഹെര്‍ലിച്ച് വ്യക്തമാക്കി. 

ഹെര്‍ലിച്ച് പരിശീലകനായതിന് ശേഷമുള്ള ഓഗ്‌സ്ബര്‍ഗിന്റെ ആദ്യ മത്സരമാണ് ശനിയാഴ്ചത്തേത്. ഇനി രണ്ട് വട്ടം ഹെര്‍ലിച്ചിനെ കോവിഡ് 19 ടെസ്റ്റിന് വിധേയമാക്കും. അതില്‍ നെഗറ്റീവായാല്‍ മാത്രമാവും പരിശീലകന് ഇനി ടീമിനൊപ്പം ചേരാനാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com