കോവിഡിന്റെ ഇടവേള ബാഴ്‌സയ്ക്ക് ഗുണം ചെയ്യും; പൊസീറ്റീവ് വശങ്ങള്‍ ചൂണ്ടി മെസി 

എന്നാല്‍ ലീഗുകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്ന് നോക്കണം, അതിന് ശേഷം നമുക്ക് യഥാര്‍ഥ ഫലമറിയാമെന്നും മെസി പറഞ്ഞു
കോവിഡിന്റെ ഇടവേള ബാഴ്‌സയ്ക്ക് ഗുണം ചെയ്യും; പൊസീറ്റീവ് വശങ്ങള്‍ ചൂണ്ടി മെസി 

ബാഴ്‌സലോണ: കോവിഡ് 19നെ തുടര്‍ന്ന് ലഭിച്ച ഇടവേള ടീമിന് ഗുണം ചെയ്യുമെന്ന് ബാഴ്‌സ സൂപ്പര്‍ താരം മെസി. ബാഴ്‌സയ്ക്ക് ഗുണകരമായിട്ടാവും ഈ ഇടവേള അവസാനിക്കുക. എന്നാല്‍ ലീഗുകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്ന് നോക്കണം, അതിന് ശേഷം നമുക്ക് യഥാര്‍ഥ ഫലമറിയാമെന്നും മെസി പറഞ്ഞു. 

ഇടവേള എങ്ങനെ ബാഴ്‌സയ്ക്ക ഗുണം ചെയ്യും എന്നതിനെ കുറിച്ച് മെസി വിശദീകരിച്ചില്ല. എന്നാല്‍, കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ലിവര്‍പൂളിനോട് ബാഴ്‌സ 4-0ന് തോറ്റ കളിയിലുള്‍പ്പെടെ മത്സര ഷെഡ്യൂള്‍ ബാഴ്‌സയെ കുഴക്കിയിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഇടവേള അത്തരം തുടരെയുള്ള മത്സരങ്ങള്‍ സൃഷ്ടിക്കുന്ന ക്ഷീണത്തില്‍ നിന്ന് ബാഴ്‌സയെ രക്ഷിക്കും. 

മാര്‍ച്ച് 12നാണ് സ്‌പെയിനില്‍ ഗ്യാലറികളെല്ലാം നിശ്ചലമായത്. കോവിഡിനെ തുടര്‍ന്ന് സ്‌പെയ്‌നില്‍ ഇതുവരെ 27,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കളി നിര്‍ത്തുമ്പോള്‍ ലാ ലീഗയില്‍ റയലിനേക്കാള്‍ രണ്ട് പോയിന്റ് മുന്‍പിലാണ് ബാഴ്‌സ. കഴിഞ്ഞ ദിവസം കോച്ച് സെറ്റിയനെതിരെ വിമര്‍ശനവുമായും മെസി എത്തിയിരുന്നു. 

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ നിഷ്പ്രയാസം ജയം പിടിക്കും എന്ന കോച്ചിന്റെ വാദമാണ് മെസി തള്ളിയത്. കോവിഡിനെ തുടര്‍ന്ന് കളി അവസാനിപ്പിക്കുമ്പോള്‍ എങ്ങനെയാണോ നമ്മള്‍ കളിച്ചിരുന്നത് അതുപോലെ തന്നെ കളിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് ജയിക്കാനാവില്ലെന്ന് മെസി പറഞ്ഞു. 

എന്റെ ടീം അംഗങ്ങളില്‍ എനിക്ക് വിശ്വാസമില്ലാതെയല്ല. എന്നാല്‍ നമ്മള്‍ കളിച്ച രീതി തുടര്‍ന്നാല്‍ ജയിക്കാനാവില്ല. എല്ലാവരുടേയും അഭിപ്രായം വ്യത്യസ്തമായിരിക്കും. എന്നാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന താരം എന്ന അനുഭവ സമ്പത്തിലാണ് താനിത് പറയുന്നതെന്നും മെസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com