രാജാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ! എന്തുകൊണ്ട്? രോഹിത് ശര്‍മ പറയുന്നു

ബംഗ്ലാദേശ് താരം തമിം ഇഖ്ബാലിനൊപ്പം ലൈവിലെത്തിയപ്പോഴാണ് ഇരുവരും ക്രിസ്റ്റ്യാനോയെ കുറിച്ച് വാചാലരായത്
രാജാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ! എന്തുകൊണ്ട്? രോഹിത് ശര്‍മ പറയുന്നു

ന്യൂഡല്‍ഹി: രാജാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ക്രിസ്റ്റിയാനോയുടെ ഫാന്‍ ആണോ അല്ലയോ എന്ന് ചോദിച്ചപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

ബംഗ്ലാദേശ് താരം തമിം ഇഖ്ബാലിനൊപ്പം ലൈവിലെത്തിയപ്പോഴാണ് ഇരുവരും ക്രിസ്റ്റ്യാനോയെ കുറിച്ച് വാചാലരായത്. ക്രിസ്റ്റിയാനോയെ കുറിച്ച് ചോദിച്ചപ്പോള്‍ രോഹിത്തിന്റെ മറുപടി ഇങ്ങനെ, തീര്‍ച്ചയായും, ആര്‍ക്കാണ് ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാതിരിക്കാനാവുക? ക്രിസ്റ്റ്യാനോയാണ് രാജാവ്. കരിയറില്‍ ക്രിസ്റ്റിയാനോ ചെയ്തതെല്ലാം ഒരു രക്ഷയുമില്ലാത്ത കാര്യങ്ങളാണ്. ക്രിസ്റ്റിയാനോ കരിയറില്‍ നേടിയതിനെല്ലാം കയ്യടി അര്‍ഹിക്കുന്നു, രോഹിത് പറഞ്ഞു. 

അതുപോലൊരു ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ഈ നേട്ടങ്ങളിലേക്ക് എത്തുക എളുപ്പമല്ല. തുടക്കത്തില്‍ പ്രയാസങ്ങളാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലേക്ക് എത്തിയത്. തുടക്കത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച്, എന്നാല്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി ഉയര്‍ന്നു വന്ന ക്രിസ്റ്റ്യാനോയെ പോലെ എല്ലാവരോടും എനിക്ക് ബഹുമാനമാണ്, രോഹിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com