ആ ക്രെഡിറ്റ് ഞാന്‍ എടുക്കില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണം അദ്ദേഹം: തുറന്നുപറഞ്ഞ് കൊഹ് ലി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2020 09:56 AM  |  

Last Updated: 18th May 2020 09:56 AM  |   A+A-   |  

kohli

 

ന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഗംഭീര ശാരീരിക മാറ്റം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. തീവ്രമായ വര്‍ക്കൗട്ടും ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റവുമായിരുന്നു അതിന് പിന്നില്‍. ഇന്ത്യയുടെ മുന്‍ സ്‌ട്രെംഗ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് പരിശീലകന്‍ ശങ്കര്‍ ബാസവാണ് ആ മാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്ന് പറയുകയാണ് കൊഹ് ലി. 

'ഫിറ്റ്‌നസും ട്രെയിനിങ്ങും എനിക്ക് എല്ലാമാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ മാറ്റം സംഭവിച്ചത് 2015ലാണ്. അതിന് കാരണം ശങ്കര്‍ ബാസുവാണ്. ആ ക്രെഡിറ്റ് ഞാന്‍ എടുക്കില്ല. എന്നെ സംബന്ധിച്ചടുത്തോളം ഇപ്പോള്‍ എന്റെ കരിയര്‍ മറ്റൊരു രേഖയിലൂടെ നീങ്ങുന്നതിന്റെ കാരണം അദ്ദേഹമാണ്', സുനില്‍ ചേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ കൊഹ് ലി പറഞ്ഞു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി എത്തിയ ബാസും ലിഫ്റ്റിങ്ങിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ തനിക്ക് വൈമനസ്യമുണ്ടായിരുന്നെന്നും പിന്നീട് കോച്ചിന്റെ വാക്കുകള്‍ ട്രെയിനിങ് തുടങ്ങുകയായിരലുന്നെന്നും കൊഹ് ലി പറഞ്ഞു. പിന്നീടൊരിക്കലും തനിക്ക് തിരിഞ്ഞുനോക്കേണ്ടി വവന്നിട്ടില്ല എന്നാണ് താരത്തിന്റെ വാക്കുകള്‍. 

പിന്നീടാണ് അദ്ദേഹം എന്റെ ആഹാരക്രമത്തില്‍ മാറ്റം വരുത്തിയത്. അപ്പോള്‍ മാത്രമാണ് എന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത്. തന്റെ കരിയര്‍ ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തുപോരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.