ആ 20 സെന്റീ മീറ്ററിനെ കുറിച്ച്‌ 50 വര്‍ഷം കഴിഞ്ഞാലും മറക്കില്ല, ലോകകപ്പ്‌ ഫൈനലില്‍ ജിമ്മി നീഷാം

'സൂപ്പര്‍ ഓവറില്‍ 16 റണ്‍സ്‌ നേടുക എന്നത്‌ പ്രയാസം നിറഞ്ഞതാണ്‌. അതുകൊണ്ട്‌ വലിയ സമ്മര്‍ദവുമുണ്ടായില്ല'
ആ 20 സെന്റീ മീറ്ററിനെ കുറിച്ച്‌ 50 വര്‍ഷം കഴിഞ്ഞാലും മറക്കില്ല, ലോകകപ്പ്‌ ഫൈനലില്‍ ജിമ്മി നീഷാം


ആ 20 സെന്റീ മീറ്ററിനെ കുറിച്ച്‌ അടുത്ത 50 വര്‍ഷവും ചിന്തിച്ചുകൊണ്ടിരിക്കുമെന്ന്‌ ന്യൂസിലാന്‍ഡ്‌ താരം ജിമ്മി നീഷാം. ലോകകപ്പ്‌ ഫൈനലിലെ സൂപ്പര്‍ ഓവറിലെ തന്റെ റണ്‍ഔട്ടിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു നീഷാം.

സൂപ്പര്‍ ഓവറില്‍ 16 റണ്‍സ്‌ നേടുക എന്നത്‌ പ്രയാസം നിറഞ്ഞതാണ്‌. അതുകൊണ്ട്‌ വലിയ സമ്മര്‍ദവുമുണ്ടായില്ല. കാരണം അത്രയും റണ്‍സ്‌ കണ്ടെത്തിയില്ല എന്ന്‌ പറഞ്ഞ്‌ ആരും നമ്മളെ കുറ്റപ്പെടുത്താന്‍ പോകുന്നില്ല. എത്രത്തോളം സാധിക്കുമെന്നതായിരുന്നു വിഷയം. ഒരു റണ്‍സ്‌ 20 സെന്റീ മീറ്റര്‍ വ്യത്യാസത്തില്‍ നഷ്ടമായി. ആ 20 സെന്റീ മീറ്ററിനെ കുറിച്ച്‌ അടുത്ത 50 വര്‍ഷവും ആലോചിച്ചു കൊണ്ടിരിക്കും, നീഷാം പറയുന്നു.

വിജയിയെ നിര്‍ണയിക്കുന്ന ബൗണ്ടറി നിയമത്തെ കുറിച്ച്‌ എനിക്ക്‌ അറിയാമായിരുന്നു. അതിന്‌ മുന്‍പ്‌ സൂപ്പര്‍ ഓവറില്‍ ടീമിന്‌ വേണ്ടി ഞാന്‍ കളി ജയിപ്പിച്ചിട്ടുണ്ട്‌. അതിനാല്‍ ക്രീസിലേക്ക്‌ ഇറങ്ങുമ്പോള്‍ വലിയ സമ്മര്‍ദം തനിക്ക്‌ നേരിടേണ്ടി വന്നില്ലെന്നും നീഷാം പറയുന്നു. ആര്‍ച്ചര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യ അഞ്ച്‌ ഡെലിവറിയില്‍ നിന്ന്‌ 14 റണ്‍സാണ്‌ നീഷാം നേടിയത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com