ഇന്നാണ്‌ കളിച്ചിരുന്നത്‌ എങ്കില്‍ 1.30 ലക്ഷം റണ്‍സ്‌ സച്ചിന്‍ നേടിയേനെ, കോഹ്‌ലിയുമായി താരതമ്യം ചെയ്യരുതെന്ന്‌ അക്തര്‍

98 റണ്‍സില്‍ നില്‍ക്കെയാണ്‌ സച്ചിന്‌ അവിടെ വിക്കറ്റ്‌ നഷ്ടമായത്‌. വളരെ സ്‌പെഷ്യലായ ഇന്നിങ്‌സ്‌ ആയിരുന്നു അതെന്ന്‌ അക്തര്‍ പറയുന്നു
ഇന്നാണ്‌ കളിച്ചിരുന്നത്‌ എങ്കില്‍ 1.30 ലക്ഷം റണ്‍സ്‌ സച്ചിന്‍ നേടിയേനെ, കോഹ്‌ലിയുമായി താരതമ്യം ചെയ്യരുതെന്ന്‌ അക്തര്‍


ലാഹോര്‍: 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരെ സച്ചിന്‌ സെഞ്ചുറി നഷ്ടമായത്‌ തന്നെ വേദനിപ്പിച്ചെന്ന്‌ ഷുഐബ്‌ അക്തര്‍. 98 റണ്‍സില്‍ നില്‍ക്കെയാണ്‌ സച്ചിന്‌ അവിടെ വിക്കറ്റ്‌ നഷ്ടമായത്‌. വളരെ സ്‌പെഷ്യലായ ഇന്നിങ്‌സ്‌ ആയിരുന്നു അതെന്ന്‌ അക്തര്‍ പറയുന്നു.

സച്ചിന്‍ അവിടെ സെഞ്ചുറി അര്‍ഹിച്ചിരുന്നു. സച്ചിന്‍ സെഞ്ചുറി നേടണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ബൗണ്‍സറില്‍ സച്ചിന്‍ സിക്‌സ്‌ പറത്തുന്നതാവും ഞാന്‍ ഇഷ്ടപ്പെടുമായിരുന്നത്‌, അതിന്‌ മുന്‍പ്‌ സച്ചിന്‍ ചെയ്‌തിരുന്നത്‌ പോലെ. ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ട്‌ നിറഞ്ഞ ഘട്ടത്തിലാണ്‌ സച്ചിന്‍ കളിച്ചിരുന്നതെന്നും അക്തര്‍ പറഞ്ഞു.

സച്ചിനും കോഹ്‌ ലിയും തമ്മില്‍ താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. ഈ സമയത്താണ്‌ കളിച്ചിരുന്നത്‌ എങ്കില്‍ സച്ചിന്‍ 1.30 ലക്ഷം റണ്‍സ്‌ കണ്ടെത്തുമായിരുന്നു. എക്കാലത്തേയും മികച്ച ബാറ്റ്‌സ്‌മാനാണ്‌ സച്ചിനെന്നും അക്തര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ സച്ചിന്‍ സിക്‌സ്‌ പറത്തുന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ അത്രമാത്രം ഇഷ്ടമാണ്‌ എങ്കില്‍ എല്ലാ ദിവസവും തനിക്കെതിരെ സിക്‌സ്‌ പറത്താന്‍ അനുവദിക്കുമായിരുന്നു എന്ന്‌ അക്തര്‍ പറഞ്ഞിരുന്നു.

സച്ചിനെ 12-13 വട്ടം താന്‍ പുറത്താക്കിയെന്നും അക്തര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഏകദിനത്തില്‍ അഞ്ച്‌ വട്ടവും, ടെസ്റ്റില്‍ മൂന്ന്‌ വട്ടവുമാണ്‌ അക്തര്‍ സച്ചിനെ പുറത്താക്കിയത്‌. ഐപിഎല്ലില്‍ ഒരു വട്ടവും അക്തര്‍ സച്ചിന്റെ വിക്കറ്റ്‌ വീഴ്‌ത്തി. സച്ചിനെ കരിയറില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കാക്കിയത്‌ അക്തറാണ്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com