വോണ്‍ എന്നെ വിഡ്‌ഢിയാക്കി, അദ്ദേഹം പറഞ്ഞതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല; വട്ടം കറങ്ങി പോയ നിമിഷത്തെ കുറിച്ച്‌ കോഹ്‌ലി

സുനില്‍ ഛേത്രിക്ക്‌ ഒപ്പമുള്ള ഇന്‍സ്റ്റാ ലൈവിലായിരുന്നു കോഹ്‌ ലിയുടെ വാക്കുകള്‍
വോണ്‍ എന്നെ വിഡ്‌ഢിയാക്കി, അദ്ദേഹം പറഞ്ഞതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല; വട്ടം കറങ്ങി പോയ നിമിഷത്തെ കുറിച്ച്‌ കോഹ്‌ലി


മുംബൈ: ഓസീസ്‌ മുന്‍ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‌ മുന്‍പില്‍ താന്‍ വട്ടം കറങ്ങിയതിനെ കുറിച്ച്‌ പറയുകയാണ്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലി. തന്നെ വിഡ്‌ഢിയാക്കുകയായിരുന്നു വോണെന്ന്‌ കോഹ്‌ ലി പറയുന്നു. സുനില്‍ ഛേത്രിക്ക്‌ ഒപ്പമുള്ള ഇന്‍സ്റ്റാ ലൈവിലായിരുന്നു കോഹ്‌ ലിയുടെ വാക്കുകള്‍.

അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന്‌ റണ്‍സ്‌ വേണം. എന്നാല്‍ നിങ്ങള്‍ക്ക്‌ മുന്‍പിലുള്ളത്‌ രണ്ട്‌ ബൗളര്‍മാരാണ്‌. ഷെയ്‌ന്‍ വോണും, വഖാര്‍ യുനീസും. ഇവരില്‍ ആരെ തെരഞ്ഞെടുക്കുമെന്നായിരുന്നു ഛേത്രിയുടെ ചോദ്യം. ഇതിന്‌ കോഹ്‌ ലി നല്‍കിയ മറുപടി ഇങ്ങനെ. ഷെയ്‌ന്‍ വോണ്‍ അവസാന ഓവര്‍ സാധാരണ എറിയാറില്ല. പിന്നെ വഖാര്‍ യുനീസിന്റെ യോര്‍ക്കറുകളില്‍ പോലും ബൗണ്ടറി നേടാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്‌, കോഹ്‌ ലി പറഞ്ഞു.

എന്നാല്‍ ഐപിഎല്ലില്‍ വോണിന്‌ മുന്‍പില്‍ ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. 2009 ഐപിഎല്ലില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ വോണ്‍ എന്നെ ശരിക്കും വിഡ്‌ഢിയാക്കുകയായിരുന്നു. 2011ലെ ഐപിഎല്ലിലും വോണിനെതിരെ കളിച്ചു. എന്നാലന്ന്‌ എന്റെ വിക്കറ്റെടുക്കാന്‍ വോണിനായില്ല. എന്റെ അടുത്തേക്ക്‌ വന്ന്‌ വോണ്‍ പറഞ്ഞു, ബൗളര്‍മാര്‍ക്കെതിരെ ഒന്നും പറയരുതെന്ന്‌, എന്നാല്‍ താന്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നും കോഹ്‌ ലി പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com