''അത് അമ്പയറുടെ പിഴവായിരുന്നു, അര്‍ധ ശതകം പോലുമില്ലെങ്കിലും പ്രിയപ്പെട്ട ഇന്നിങ്‌സ് 1997ലേത്''

'ഞങ്ങളാണ് ആദ്യം ബാറ്റ് ചെയ്തത്. പിച്ചും അവരുടെ ബൗളിങ് വിഭാഗവും ബാറ്റിങ് ദുഷ്‌കരമാക്കി'
''അത് അമ്പയറുടെ പിഴവായിരുന്നു, അര്‍ധ ശതകം പോലുമില്ലെങ്കിലും പ്രിയപ്പെട്ട ഇന്നിങ്‌സ് 1997ലേത്''

മുംബൈ: 1997ലെ വിന്‍ഡിസിനെതിരായ ഏകദിനത്തില്‍ വിക്കറ്റ് നഷ്ടമായത് അമ്പയറുടെ പിഴവിനെ തുടര്‍ന്നെന്ന് സച്ചിന്‍. കേര്‍ട്ട്‌നി വാല്‍ഷും, ആംബ്രോസും, ഇയാന്‍ ബിഷപ്പും, ഫ്രാങഌന്‍ റോസും അടങ്ങിയ വിന്‍ഡിസ് ബൗളിങ് നിരയ്‌ക്കെതിരെ അന്ന് ട്രിനിഡാഡില്‍ കളിച്ച ഇന്നിങ്‌സാണ് കരിയറിലെ തന്റെ ഏറ്റവും മികച്ചവയില്‍ ഒന്നെന്നും സച്ചിന്‍ പറയുന്നു. 

ഞങ്ങളാണ് ആദ്യം ബാറ്റ് ചെയ്തത്. പിച്ചും അവരുടെ ബൗളിങ് വിഭാഗവും ബാറ്റിങ് ദുഷ്‌കരമാക്കി. എന്നാല്‍ എനിക്ക് പ്രത്യാക്രമണം നടത്താനായി. 44 റണ്‍സ് സ്‌കോര്‍ ചെയ്ത് നില്‍ക്കെ അംബ്രോസ് എന്നെ കുടുക്കി. എന്നാല്‍ അവിടെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നു. സെഞ്ചുറിയോ അര്‍ധ സെഞ്ചുറിയോ എടുത്തില്ലെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളില്‍ ഒന്നാണ് അത്, സച്ചിന്‍ പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവിടെ 179 റണ്‍സിന് പുറത്തായിരുന്നു. വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 146 റണ്‍സ് വിന്‍ഡിസ് 27.3 ഓവറില്‍ പിന്നിട്ടു. എട്ട് വിക്കറ്റ് ജയം. 2000ലെ ഐസിസി നോക്കൗട്ട് ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ ഇന്നിങ്‌സ് ആണ് സച്ചിന്‍ പിന്നെ ചൂണ്ടിക്കാണിക്കുന്നത്. 

അന്ന് മഗ്രാത്തിനെതിരെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഞാന്‍ നേടി. താളം കണ്ടെത്താന്‍ മഗ്രാത്തിനെ അനുവദിക്കരുത് എന്നായിരുന്നു പ്ലാന്‍. 35 റണ്‍സില്‍ നില്‍ക്കെ ഞാന്‍ റണ്‍ഔട്ട് ആയി. പക്ഷേ ആ ഫോം എനിക്ക് പിന്നേയും തുടരാനായെന്ന് സച്ചിന്‍ പറയുന്നു. അന്ന് നെയ്‌റോബിയില്‍ മഗ്രാത്തിന്റെ എത്രമാത്രം ദേഷ്യം പിടിപ്പിക്കാനാവും എന്നതിലാണ് ശ്രദ്ധിച്ചത്. അതിലൂടെ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതിന് പകരം എന്റെ ദേഹത്തേക്ക് പന്തെറിയാന്‍ മഗ്രാത്ത് ശ്രമിക്കും എന്നുറപ്പായിരുന്നു, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com