ഗെയ്‌ലിനെതിരായ മൂന്ന് ബോളുകള്‍, കരിയറിലെ ഏറ്റവും മികച്ച 3 സെറ്റ് ഡെലിവറി അതെന്ന് അശ്വിന്‍ 

205 റണ്‍സ് പ്രതിരോധിക്കുകയായിരുന്നു ഞങ്ങള്‍. ഗെയ്‌ലാവട്ടെ ഫോമിലും. എന്നാല്‍ 16 റണ്‍സ് വഴങ്ങി ഞാന്‍ ഇവിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി
ഗെയ്‌ലിനെതിരായ മൂന്ന് ബോളുകള്‍, കരിയറിലെ ഏറ്റവും മികച്ച 3 സെറ്റ് ഡെലിവറി അതെന്ന് അശ്വിന്‍ 

2011 ഐപിഎല്ലില്‍ ക്രിസ് ഗെയ്‌ലിനെതിരെ എറിഞ്ഞ മൂന്ന് ഗോളുകളാണ് കരിയറിലെ തന്റെ ഏറ്റവും മികച്ച മൂന്ന് സെറ്റ് ഡെലിവറികളെന്ന് ആര്‍ അശ്വിന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഇന്‍സ്റ്റാ ലൈവിലെത്തിയപ്പോഴായിരുന്നു അശ്വിന്റെ വാക്കുകള്‍. 

205 റണ്‍സ് പ്രതിരോധിക്കുകയായിരുന്നു ഞങ്ങള്‍. ഗെയ്‌ലാവട്ടെ ഫോമിലും. എന്നാല്‍ 16 റണ്‍സ് വഴങ്ങി ഞാന്‍ ഇവിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ബാംഗ്ലൂരിനെ ചെന്നൈ 147 റണ്‍സില്‍ ഒതുക്കി. അതേ ഐപിഎല്‍ സീസണില്‍ റൈഡര്‍ക്കെതിരേയും സമാനമായ സംഭവമുണ്ടായി. 

സമാനമായ ഡെലിവറിയാണ് റൈഡര്‍ക്കെതിരെ എറിഞ്ഞത്. മുന്നിലേക്ക് വന്ന് റൈഡര്‍ സിക്‌സ് പറത്തി. കഴിഞ്ഞ ഡെലിവറിയില്‍ എന്ത് സംഭവിച്ചോ അത് നോക്കിയാവും ബൗളര്‍മാര്‍ ചിന്തിക്കുക എന്നും, ബൗളര്‍മാര്‍ ഒന്നും ചിന്തിക്കില്ലെന്നൊക്കെ പല ബാറ്റ്‌സ്മാന്മാര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല, അശ്വിന്‍ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Delhi Capitals (@delhicapitals) on

എനിക്കെതിരെ സിക്‌സ് പറത്തിയാലും എത്രത്തോളം ആക്രമിക്കാന്‍ പറ്റുമോ എന്നാണ് ഞാന്‍ നോക്കു. സിക്‌സ് പറത്തി കഴിഞ്ഞ് റൈഡര്‍ക്കെതിരെ ഞാന്‍ ആം ബോള്‍ എറിഞ്ഞു. അതേ രീതിയിലാണ് ഗെയ്‌ലിനെതിരേയും എറിഞ്ഞത്. അത് ഫലം കണ്ടു. എനിക്ക് തന്നെ അത് വിശ്വസിക്കാനായില്ല. അതാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച 3 ബോള്‍ സെറ്റ് ഡെലിവറി...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com