എല്ലാ വര്‍ഷവും ലോക്ക്ഡൗണ്‍ വേണം, പ്രകൃതിക്ക് അത് ഗുണം ചെയ്യും; ഗ്രീക്ക് സൂപ്പര്‍ താരം സിറ്റ്‌സിപാസ്

വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ നമ്മളെ ലോക്ക്ഡൗണ്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. പ്രകൃതിക്കും ഭൂമിക്കും അത് നല്ലതാണ്
എല്ലാ വര്‍ഷവും ലോക്ക്ഡൗണ്‍ വേണം, പ്രകൃതിക്ക് അത് ഗുണം ചെയ്യും; ഗ്രീക്ക് സൂപ്പര്‍ താരം സിറ്റ്‌സിപാസ്

ര്‍ഷത്തില്‍ ഒരിക്കല്‍ ഇതുപോലെ ലോക്ക്ഡൗണ്‍ വരുന്നത് നല്ലതാണെന്ന് ഗ്രീക്ക് ടെന്നീസ് താരം സ്‌റ്റെഫാനോ സിറ്റ്‌സിപാസ്. നമ്മുടെ ഭൂമിക്ക് അത് ഗുണം ചെയ്യുമെന്നാണ് ലോക ആറാം നമ്പര്‍ താരം പറയുന്നത്. 

പരിസ്ഥിതി സംബന്ധമായി നോക്കുമ്പോള്‍ ലോക്ക്ഡൗണ്‍ വളരെ അധികം ഗുണം ചെയ്യും. വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ നമ്മളെ ലോക്ക്ഡൗണ്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. പ്രകൃതിക്കും ഭൂമിക്കും അത് നല്ലതാണ്. ജീവിതം എപ്പോഴും വേഗത്തില്‍ ഉന്തിതള്ളി നീക്കുകയാണ്. നിങ്ങളുടെ കുടുംബത്തനൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാന്‍ നമുക്ക് ലഭിക്കാറുമില്ല, ഇന്‍സ്റ്റാ ലൈവില്‍ സിറ്റ്‌സിപാസ് പറഞ്ഞു. 

കുട്ടിക്കാലത്ത് എങ്ങനെയായിരുന്നോ അതുപോലെയാണ് വീട്ടിലിപ്പോള്‍ ഞാന്‍. എല്ലാ ദിവസവും പരിശീലനം നടത്തുന്നു. 100 ശതമാനവും നല്‍കുന്നില്ല. എന്നാല്‍ പതിയെ പതിയെ മെച്ചപ്പെടുത്താം എന്നാണ് എന്റെ പ്ലാന്‍. നമുക്ക് മുന്‍പില്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ എപ്പോഴാണ് ഇതെല്ലാം ആരംഭിക്കുക എന്ന് അറിയില്ല. 

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ വാവ്‌റിങ്കയ്‌ക്കെതിരെ ഫൈനലിലേറ്റ തോല്‍വിയുടെ ആഘാതം ഇപ്പോഴുമുണ്ടെന്ന് സിറ്റ്‌സിപാസ് . അന്ന് എന്റെ ഹൃദയം തകര്‍ന്നു. അത്രയും അടുത്തെത്തിയിരുന്നു ഞാന്‍. പെറ്റെ സാംപ്രാസിന്റെ ആരാധകനുമാണ് താനെന്ന് സിറ്റ്‌സിപാസ് പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ കളികളും എന്റെ പിതാവ് കാണുമായിരുന്നു. 

ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യന്‍ വെല്‍സില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. സെര്‍വിലും, വോളി ഗെയിമിലുമെല്ലാം പ്രത്യേക ശൈലിയാണ് അദ്ദേഹത്തിന്റേത്. മഹാനായ കായിക താരമാണ്. ഒറ്റ കയ്യ് കൊണ്ട് ബാക്ക് ഹാന്‍ഡ് എന്ന വിപ്ലവകരമായ മാറ്റത്തിലേക്ക് എത്തിച്ചത് അദ്ദേഹമാണെന്നും ഗ്രീക്ക് യുവതാരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com