ഒപ്പം കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് പാസ് നല്‍കുമോ? മെസി പറയുന്നത് ഇങ്ങനെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയലിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറാനിരിക്കുന്ന സമയം ബാഴ്‌സയും ക്രിസ്റ്റ്യാനോയ്ക്കായി ശ്രമം നടത്തിയിരുന്നു എന്ന് റയല്‍ മുന്‍ തലവന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
ഒപ്പം കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് പാസ് നല്‍കുമോ? മെസി പറയുന്നത് ഇങ്ങനെ

രു ടീമിലേക്ക് എത്തിയാല്‍ ക്രിസ്റ്റ്യാനോയ്ക്ക് പാസ് നല്‍കാതിരിക്കാന്‍ ഒരു കാരണവുമില്ലെന്ന് മെസി. ഇരുവര്‍ക്കും ഇടയിലെ പോരാട്ടം തള്ളിയാണ് ബാഴ്‌സ സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍. 

ക്രിസ്റ്റ്യാനോയ്ക്ക് പാസ് നല്‍കുമെന്നാണ് എനിക്ക് തോന്നുന്നത്, നല്‍കും, സ്പാനിഷ് മാധ്യമമായ ഡിപോര്‍ടിവോയോട് മെസി പറഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയലിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറാനിരിക്കുന്ന സമയം ബാഴ്‌സയും ക്രിസ്റ്റ്യാനോയ്ക്കായി ശ്രമം നടത്തിയിരുന്നു എന്ന് റയല്‍ മുന്‍ തലവന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചായിരിക്കെ മ്യുലന്‍സ്റ്റീന്‍ ബാഴ്‌സയിലേക്ക് ചേക്കേറാന്‍ ക്രിസ്റ്റിയാനോയോട് ആവും വിധമെല്ലാം ആവശ്യപ്പെട്ടു എന്നാണ് റയല്‍ മുന്‍ പ്രസിഡന്റ് റമോന്‍ കല്‍ഡെറോന്‍ പറഞ്ഞത്. അത് സാധ്യമായിരുന്നു എങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ഒരുമിച്ച് കളിക്കുന്ന കാഴ്ച ഒരുപക്ഷേ ആരാധകരുടെ മുന്‍പിലേക്ക് എത്തിയേനെ. 

ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറിയതിന്റെ കല്ലുകടികളില്ലാതെയാണ് ക്രിസ്റ്റ്യാനോയുടെ പോക്ക്. 32 കളിയില്‍ നിന്ന് യുവന്റ്‌സിന് വേണ്ടി ക്രിസ്റ്റ്യാനോ 25 ഗോളുകള്‍ നേടി. യുവന്റ്‌സിന് വേണ്ടി തുടരെ 11 മത്സരങ്ങളില്‍ ക്രിസ്റ്റിയാനോ വല കുലുക്കുകയും ചെയ്തു. 24 കളിയില്‍ നിന്ന് 31 ഗോളുകളാണ് സീസണില്‍ ഇതുവരെ മെസി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com