മെയ് 23, നെരിപ്പോട് നെഞ്ചിലേറ്റി ക്രീസില്‍ നിന്ന ദിവസം; സ്വര്‍ഗത്തിലേക്ക് മുഖമുയര്‍ത്തി സച്ചിന്‍ 

സിംഗിള്‍ എടുത്ത് മൂന്നക്കം പിന്നിട്ടതിന് പിന്നാലെ ആകാശത്തേക്ക് സച്ചിന്‍ മുഖം ഉയര്‍ത്തി നോക്കി...
മെയ് 23, നെരിപ്പോട് നെഞ്ചിലേറ്റി ക്രീസില്‍ നിന്ന ദിവസം; സ്വര്‍ഗത്തിലേക്ക് മുഖമുയര്‍ത്തി സച്ചിന്‍ 

1999ലെ കെനിയക്കെതിരായ സച്ചിന്റെ ഇന്നിങ്‌സ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് അത്ര പെട്ടെന്ന് മായില്ല. 21 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് അച്ഛനെ നഷ്ടമായ വേദന കടിച്ചമര്‍ത്തി സച്ചിന്‍ ഇന്ത്യയെ ജയിപ്പിച്ചു കയറ്റിയത്. 

ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോറ്റ് നില്‍ക്കുന്ന സമയം. സിംബാബ്വെക്കെതിരായ മത്സരത്തിന് മുന്‍പേ അച്ഛന്റെ വിയോഗ വാര്‍ത്ത സച്ചിനെ തേടിയെത്തി. സച്ചിന്‍ നാട്ടിലേക്ക് തിരിച്ചു. ഇതോടെ സച്ചിനില്ലാതെ ഇറങ്ങിയ ഇന്ത്യ തോല്‍വിയിലേക്ക് വീണത് മൂന്ന് റണ്‍സിന്. 

കെനിയക്കെതിരായ മത്സരത്തിന് മുന്‍പ് സച്ചിന്‍ ഇംഗ്ലണ്ടിലേക്കെത്തി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോള്‍ സച്ചിന്‍ ക്രീസിലേക്കെത്തി. അത്രയും വേദനയോടെ മറ്റൊരിക്കലും ഒരുപക്ഷേ സച്ചിന്‍ ബാറ്റ് ചെയ്തിട്ടുണ്ടാവില്ല. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനവും, വ്യക്തിപരമായ ദുഃഖങ്ങളും നിറഞ്ഞിടത്ത് സച്ചിന്റെ ക്ലാസിക് ഇന്നിങ്‌സ്. 

ഇന്ത്യന്‍ സ്‌കോര്‍ 237ല്‍ എത്തിയിട്ടാണ് സച്ചിനും ദ്രാവിഡും പിരിഞ്ഞത്. 54 പന്തില്‍ സച്ചിന്റെ അര്‍ധ സെഞ്ചുറി. പിന്നാലെ 47 പന്തില്‍ നിന്ന് സെഞ്ചുറിയിലേക്കെത്തിയ 50 റണ്‍സ്. സിംഗിള്‍ എടുത്ത് മൂന്നക്കം പിന്നിട്ടതിന് പിന്നാലെ ആകാശത്തേക്ക് സച്ചിന്‍ മുഖം ഉയര്‍ത്തി നോക്കി...

സെഞ്ചുറിയിലേക്ക് എത്തിയതിന് ശേഷം വന്ന 17 പന്തില്‍ 40 റണ്‍സാണ് ഇന്ത്യന്‍ ഇതിഹാസം അടിച്ചെടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത് സിക്‌സോടെ. ഇന്ത്യന്‍ ടോട്ടല്‍ 329 റണ്‍സ്. ദേബാശിഷ് മൊഹന്റി നാല് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചതോടെ ഇന്ത്യയ്ക്ക് 94 റണ്‍സ് ജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com