കോഹ്‌ലിയോ ബാബറോ, ആരാണ് മികച്ചത്? ശ്രദ്ധേയ മറുപടിയുമായി പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്

കോഹ്‌ലിയോ ബാബറോ, ആരാണ് മികച്ചത്? താരതമ്യ ചര്‍ച്ചയില്‍ ശ്രദ്ധേയ മറുപടിയുമായി പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്
കോഹ്‌ലിയോ ബാബറോ, ആരാണ് മികച്ചത്? ശ്രദ്ധേയ മറുപടിയുമായി പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്

ലാഹോര്‍: ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും പാകിസ്ഥാന്‍ താരം ബാബര്‍ അസമിനേയും താരതമ്യം ചെയ്തുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത് കോഹ്‌ലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവരേയാണ്. ഈ നാലവര്‍ സംഘത്തിന്റെ ഗണത്തിലേക്കാണ് ബാബര്‍ അസമിനേയും ചിലര്‍ മുന്നോട്ട് വയ്ക്കുന്നത്. 

ഇപ്പോഴിതാ ഈ ചര്‍ച്ചയില്‍ പങ്കുചേരുകയാണ് മുന്‍ പാക് നായകനും നിലവില്‍ പാകിസ്ഥാന്‍ കോച്ചുമായ മിസ്ബ ഉള്‍ ഹഖ്. യുട്യൂബ് ചാനലായ ക്രിക്കറ്റ് ബാസിന് നല്‍കിയ അഭിമുഖത്തിലാണ് മിസ്ബ ശ്രദ്ധേയ നിരീക്ഷണം പങ്കിട്ടിരിക്കുന്നത്. 

'താരതമ്യങ്ങളോട് യോജിപ്പില്ലാത്ത ആളാണ് ഞാന്‍. എങ്കിലും കോഹ്‌ലി, സ്മിത്ത്, റൂട്ട് എന്നിവരുടെ മികവിനടുത്തു നില്‍ക്കുന്ന പ്രതിഭയുള്ള താരമാണ് ബാബര്‍. കോഹ്‌ലിയുടെ മികവിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഴിവുകള്‍, ശാരീരികക്ഷമത, കളിയെക്കുറിച്ചുള്ള അവബോധം എന്നിവ തേച്ചുമിനുക്കണം. അതിനായി കഠിനാധ്വാനം ചെയ്യണം. എങ്കില്‍ കോഹ്‌ലിയേക്കാള്‍ മികവിലേക്കെത്താന്‍ ബാബറിന് സാധിക്കും'- മിസ്ബ പറയുന്നു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് ശ്രദ്ധേയനായ താരമാണ് ബാബര്‍ അസം. ബാറ്റിങിലെ സ്ഥിരതയാണ് കോഹ്‌ലിയുമായുള്ള താരതമ്യത്തിലേക്ക് ബാബറിനെ എത്തിച്ചത്. നിലവില്‍ പാകിസ്ഥാന്റെ പിരിമത ഓവര്‍ ടീമിന്റെ നായക സ്ഥാനത്തെത്താനും യുവ താരത്തിന് സാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com