രോഹിത്, ദയവായി ഓസീസിന് എതിരെ അരുത്, പാകിസ്ഥാനും വിന്‍ഡിസുമുണ്ടല്ലോ; ബ്രെറ്റ് ലീയുടെ അപേക്ഷ

രസകരമായൊരു ആവശ്യവുമായാണ് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ ഇപ്പോഴെത്തുന്നത്
രോഹിത്, ദയവായി ഓസീസിന് എതിരെ അരുത്, പാകിസ്ഥാനും വിന്‍ഡിസുമുണ്ടല്ലോ; ബ്രെറ്റ് ലീയുടെ അപേക്ഷ

സകരമായൊരു ആവശ്യവുമായാണ് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ ഇപ്പോഴെത്തുന്നത്. ഞങ്ങള്‍ക്കെതിരെ ഇനിയും ഇരട്ട ശതകത്തിന് ശ്രമിക്കരുത് എന്നാണ് രോഹിത് ശര്‍മയോടുള്ള ലീയുടെ ആവശ്യം. പകരം വിന്‍ഡിസിനെതിരെയോ, പാകിസ്ഥാനെതിരെയോ നേടൂ എന്നും ലീ പറയുന്നു. 

ഇനിയും ഒരുപാട് ഇരട്ട ശതകങ്ങള്‍ നേടാന്‍ രോഹിത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഇനിയും അരുത്. ദയവായി....മറ്റെതെങ്കിലും രാജ്യത്തിനെതിരെ, പാകിസ്ഥാനെതിരെയോ, വെസ്റ്റ് ഇന്‍ഡീസിനെതിരെയോ നേടൂ, ഓസ്‌ട്രേലിയക്കെതിരെ പാടില്ലെന്ന് ലീ പറയുന്നു. 

2013ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് രോഹിത് ഏകദിനത്തിലെ തന്റെ ആദ്യ ഇരട്ട ശതകം നേടുന്നത്. 2014ല്‍ രോഹിത് വീണ്ടും ഇരട്ട ശതകത്തിലേക്ക് എത്തി. ശ്രീലങ്കയായിരുന്നു എതിരാളികള്‍. 2017ല്‍ ലങ്ക വീണ്ടും രോഹിത്തിന് മുന്‍പില്‍ വിറച്ചു. 

ഇനിയും രോഹിത്തില്‍ ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ലീ പറയുന്നത്. രോഹിത്തിന്റെ ബാറ്റിന്റെ സൗണ്ടാണ് രോഹിത്തിലേക്ക് ആദ്യം എന്റെ ശ്രദ്ധ കൊണ്ടുവന്നത്. 2007ല്‍ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തിയപ്പോഴായിരുന്നു അത്. ബാറ്റിന്റെ നടുക്ക് കൃത്യമായി പന്ത് എത്തുമ്പോഴുള്ള ആ സൗണ്ട് പ്രത്യേകതയുള്ളതാണെന്നും ലീ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com