കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം
കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

ലണ്ടന്‍: കോവിഡ് 19 ബാധിച്ചുള്ള മരണ സംഖ്യ താഴുന്നതില്‍ ആശ്വാസം പങ്കുവെച്ച് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്‍. തിങ്കളാഴ്ച മുതല്‍ നമുക്ക് സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കാണാം എന്നാണ് പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചത്. 

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം. രണ്ടര ലക്ഷം പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ചത്. മരണ സംഖ്യ മുപ്പത്തി ഏഴായിരത്തിലേക്ക് എത്തുകയും ചെയ്തു. 

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ കൂടുതല്‍ ഇളവുകളും ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലും, സ്വകാര്യ ഗാര്‍ഡനുകളിലും വെച്ചുള്ള കൂടി ചേരലുകള്‍ക്ക് അനുമതി നല്‍കി. ഇങ്ങനെയുള്ള കൂടി ചേരലുകള്‍ക്ക് ആറ് അംഗങ്ങള്‍ മാത്രമേ പാടുള്ളു. സ്‌കോട്ട്‌ലാന്‍ഡില്‍ എട്ട് അംഗങ്ങളടങ്ങിയ കുടുംബാംഗങ്ങള്‍ക്ക് കൂടി ചേരലിന് അനുമതിയുണ്ട്. 

നേരത്തെ സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ് ലി മറികടക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയും കെവിന്‍ പീറ്റേഴ്‌സന്‍ ഇന്ത്യന്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തിയിരുന്നു. ആക്രമണോത്സുകത കുറച്ചുള്ള സച്ചിന്റെ പ്രകൃതമാണ് 20 വര്‍ഷം അദ്ദേഹത്തെ ക്രിക്കറ്റില്‍ തുടരാന്‍ സഹായിച്ചത്. കോഹ് ലിക്ക് അത് ബുദ്ധിമുട്ടായിരിക്കും എന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com