70കളിലോ 80കളിലോ ആയിരുന്നാലും ഒന്നാം നിരയില്‍ ഇവരുണ്ടാവും; ആര്‍ച്ചറേയും ബൂമ്രയേയും പ്രശംസിച്ച് ലാറ 

ഞാന്‍ കണ്ട, കളിച്ച, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏത് കാലഘട്ടത്തിലായാലും ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഈ രണ്ട് പേരുടേയും പേരുണ്ടാവും
70കളിലോ 80കളിലോ ആയിരുന്നാലും ഒന്നാം നിരയില്‍ ഇവരുണ്ടാവും; ആര്‍ച്ചറേയും ബൂമ്രയേയും പ്രശംസിച്ച് ലാറ 

ദുബായ്: ഏത് യുഗത്തിലും കളിക്കാന്‍ പ്രാപ്തരായ ബൗളര്‍മാരാണ് ബൂമ്രയും ആര്‍ച്ചറുമെന്ന് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. 2000ലോ 80കളിലോ 90കളിലോ 70കളിലോ ആണ് ഇരുവരും കളിച്ചിരുന്നത് എങ്കില്‍ ആ സമയത്തും അവര്‍ മുന്‍പില്‍ തന്നെ നില്‍ക്കുമായിരുന്നു എന്ന് ബൂമ്ര പറഞ്ഞു. 

അന്ന് കളിച്ചിരുന്ന ആരേയും താഴ്ത്തിക്കെട്ടുകയല്ലെന്നും ലാറ പറഞ്ഞു. ഞാന്‍ കണ്ട, കളിച്ച, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏത് കാലഘട്ടത്തിലായാലും ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഈ രണ്ട് പേരുടേയും പേരുണ്ടാവും, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബൂമ്രയുടെ വാക്കുകള്‍. 

കളിക്കുന്ന സമയത്ത് ബൂമ്രയെ നേരിടാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ചോദ്യത്തിന് കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, മനോജ് പ്രഭാകര്‍ എന്നിവരെ നേരിടാനാണ് തനിക്ക് കൂടുതല്‍ താത്പര്യം എന്നായിരുന്നു ലാറയുടെ മറുപടി. ബൂമ്ര നല്‍കുന്ന വെല്ലുവിളി വ്യത്യസ്തമാണ്. ന്റെ സമയത്ത് മഖായ എന്‍ടിനി ഉണ്ടായിരുന്നു. എന്‍ടിനിയുടേയും ബൂമ്രയുടേതിന് സമാനമായ ആംഗിള്‍ ആണെന്നും ലാറ പറഞ്ഞു. 

ഐപിഎല്‍ സീസണില്‍ 27 വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയാണ് ബൂമ്രയുടെ കുതിപ്പ്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് നാല് വിക്കറ്റാണ് ബൂമ്ര കടപുഴക്കിയത്. സീസണില്‍ ഉടനീളം ബാറ്റ്‌സ്മാന്മാരെ വേഗം കൊണ്ട് കുഴക്കിയാണ് ആര്‍ച്ചറുടെ ഡെലിവറികള്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com