'ഞങ്ങള്‍ അത്തരക്കാരല്ല', കോഹ്‌ലിയോട് കലിപ്പിച്ച് പോണ്ടിങ്; ഗ്രൗണ്ടിലെ പോര് വെളിപ്പെടുത്തി അശ്വിന്‍ 

'എനിക്ക് വിക്കറ്റ് നല്‍കാതിരിക്കാന്‍ കോഹ് ലി ശ്രമിക്കും. അത് കോഹ് ലിയുടെ അഭിമാനപ്രശ്‌നം പോലെയാണ്. ധോനിയും അതുപോലെ തന്നെയാണ്'
'ഞങ്ങള്‍ അത്തരക്കാരല്ല', കോഹ്‌ലിയോട് കലിപ്പിച്ച് പോണ്ടിങ്; ഗ്രൗണ്ടിലെ പോര് വെളിപ്പെടുത്തി അശ്വിന്‍ 

കോവിഡ് സൃഷ്ടിച്ച പിരിമുറക്കം ഒരുപരിധി വരെ കുറയ്ക്കാന്‍ ഐപിഎല്ലിന് സാധിച്ചു. ഐപിഎല്ലിന് തിരശീല വീണതിന് പിന്നാലെ കളിക്കളത്തില്‍ പോണ്ടിങ്ങും കോഹ്‌ലിയും തമ്മിലുണ്ടായ പിരിമുറുക്കത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ റിക്കി പോണ്ടിങ്. 

ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ഇടയില്‍ സ്ട്രാറ്റജിക് ടൈംഔട്ടിന് ഇടയിലായിരുന്നു സംഭവം. കളിക്കിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിക്ക് അശ്വിനെ പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍ ടൈംഔട്ടിന്റെ സമയത്ത് കോഹ് ലി ഈ വിഷയവും ഉന്നയിച്ച് അമ്പയറുടെ പക്കലെത്തി. ഈ സമയം ഗ്രൗണ്ടിലേക്ക് എത്തി പോണ്ടിങ്ങും എന്തോ പറയുന്നുണ്ടായിരുന്നു. 

ആ സമയം കോഹ് ലി പറഞ്ഞത് എന്തെന്നാണ് അശ്വിന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഓടുന്ന സമയം എനിക്ക് പുറംവേദന അനുഭവപ്പെട്ടു. വലിയ വേദനയായിരുന്നു. അവര്‍ എംആര്‍ഐ സ്‌കാന്‍ ചെയ്തു. ബൗളിങ്ങിന് ശേഷം ഞാന്‍ തിരികെ പോയി. 

നിങ്ങള്‍ക്ക് റിക്കിയെ അറിയില്ലേ. ഒരു അടിപിടിയും അദ്ദേഹം നഷ്ടമാക്കില്ല. ആര്‍സിബി എന്റെ കാര്യം ചോദ്യം ചെയ്ത് എത്തിയപ്പോള്‍, ഞങ്ങള്‍ അത്തരക്കാരല്ല എന്നാണ് പോണ്ടിങ് പറഞ്ഞത്, സംഘര്‍ഷാവസ്ഥ നിറഞ്ഞ നിമിഷമായിരുന്നു അതെന്നും അശ്വിന്‍ പറഞ്ഞു. 

കോഹ്‌ലിക്ക് ബൗള്‍ ചെയ്യുന്നത് എന്നും ഇഷ്ടപ്പെടുന്നതായും അശ്വിന്‍ പറഞ്ഞു. എനിക്കെതിരെ കോഹ് ലി റിസ്‌ക് എടുക്കില്ല. എനിക്ക് വിക്കറ്റ് നല്‍കാതിരിക്കാന്‍ കോഹ് ലി ശ്രമിക്കും. അത് കോഹ് ലിയുടെ അഭിമാനപ്രശ്‌നം പോലെയാണ്. ധോനിയും അതുപോലെ തന്നെയാണ്. 

2016 പുനെയില്‍, കോഹ് ലിക്കെതിരെ ഞാന്‍ ഔട്ട്‌സൈഡ് ഓഫായി എറിഞ്ഞു. കോഹ് ലി ഉയര്‍ത്തി അടിച്ചു. എന്നാല്‍ എക്‌സ്ട്രാ കവറില്‍ അങ്കിത് ശര്‍മ ക്യാച്ച് നഷ്ടപ്പെടുത്തി. അന്ന് മുതല്‍ ആളുകള്‍ പറയുന്നത് അശ്വിന് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താനാവില്ലെന്നാണ്. ഒടുവില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അത് സന്തോഷം നിറഞ്ഞ നിമിഷമായി, അശ്വിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com