ക്രുനാൽ പാണ്ഡ്യ കൊണ്ടുവന്നത് ഒരു കോടി വിലമതിക്കുന്ന സ്വർണവും വാച്ചുകളും; കൂട്ടത്തിൽ ബിസിസിഐയുടെ സമ്മാനവും

രാജ്യത്തേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധിയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ക്രുനാൽ അധികൃതരെ അറിയിച്ചത്
ക്രുനാൽ പാണ്ഡ്യ കൊണ്ടുവന്നത് ഒരു കോടി വിലമതിക്കുന്ന സ്വർണവും വാച്ചുകളും; കൂട്ടത്തിൽ ബിസിസിഐയുടെ സമ്മാനവും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുനാൽ പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമെന്ന് സൂചന. ഐപിഎല്ലിന് ശേഷം യുഎഇയിലേക്ക് മടങ്ങി എത്തിയ ക്രുനാലിനെ മുംബൈ വിമാനത്താവളത്തിൽ ഡിആർ ഐ തടഞ്ഞിരുന്നു. 

സ്വർണത്തിനൊപ്പം ആഡംബര വാച്ചുകളും ക്രുനാലിന്റെ പക്കലുണ്ടായിരുന്നു. ബിസിസിഐ സമ്മാനമായി നൽകിയവയും ഇതിനൊപ്പം ഉണ്ടായതായാണ് സൂചന. കേസ് ഡിആർ ഐ എയർപോർട്ട് കസ്റ്റംസിന് കൈമാറി. ആഡംബര വാച്ചുകളിൽ താത്പര്യം പ്രകടമാക്കുന്നവരാണ് പാണ്ഡ്യാ സഹോദരങ്ങൾ. 

രാജ്യത്തേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധിയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ക്രുനാൽ അധികൃതരെ അറിയിച്ചത്. സംഭവത്തിൽ ക്രുനാൽ ക്ഷമ ചോദിച്ചതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അളവിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിന് പിഴ അടയ്ക്കാൻ ക്രുനാൽ തയ്യാറായി.

കളിയിലേക്ക് വരുമ്പോൾ, മുംബൈ കിരീടം ഉയർത്തിയെങ്കിലും മികച്ച സീസണായിരുന്നില്ല ക്രുനാലിന്റേത്. സീസണിൽ ആറ് വിക്കറ്റും, 109 റൺസും മാത്രമാണ് ക്രുനാലിന് നേടാനായത്. 2016ലാണ് ക്രുനാൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com