ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരം കോഹ് ലി, ബാറ്റിങ് മാത്രമല്ല കാരണം: ഓസീസ് കോച്ച്

എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരം കോഹ് ലി ആണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്
ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരം കോഹ് ലി, ബാറ്റിങ് മാത്രമല്ല കാരണം: ഓസീസ് കോച്ച്

സിഡ്നി: ജീവിതത്തിൽ താൻ കണ്ടതിൽ വെച്ച് ഒരുപക്ഷേ ഏറ്റവും മികച്ച താരം വിരാട് കോഹ് ലി ആയിരിക്കുമെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ടെസ്റ്റ് പരമ്പരയിലെ കോഹ് ലിയുടെ അഭാവം ആഘാതം സൃഷ്ടിക്കുമെന്നും ഓസീസ് കോച്ച് പറഞ്ഞു. 

എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരം കോഹ് ലി ആണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. ബാറ്റിങ് കാരണം മാത്രമല്ല അത്. കളിയോടുള്ള കോഹ് ലിയുടെ ഊർജം, അഭിനിവേശം, ഫീൽഡ് ചെയ്യുന്ന വിധം...ഇവയെല്ലാം കാരണമാണ്, ലാംഗർ പറയുന്നു.

'ചെയ്യുന്ന എല്ലാത്തിലും ഇത്രയും ഊർജം കൊണ്ടുവരുന്ന കോഹ് ലി എന്നെ അത്ഭുതപ്പെടുത്തുന്നു. കോഹ് ലിയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. കുഞ്ഞിന് വേണ്ടി നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള കോഹ് ലിയുടെ തീരുമാനത്തേയും ഞാൻ ബഹുമാനിക്കുന്നു.'

നമ്മളെ പോലെ മനുഷ്യനാണ് കോഹ് ലിയും. എന്നോട് ഈ വിധം ആവശ്യപ്പെടുന്ന ഒരു താരത്തേയും ഞാൻ തടയില്ല. കാരണം കുഞ്ഞിന്റെ ജനനം ജീവിതത്തിൽ അത്രയും പ്രധാനപ്പെട്ടതാണ്. കോഹ് ലി ഇല്ലാത്തതിന്റെ പേരിൽ ഇന്ത്യയെ നിസാരരായി കാണില്ലെന്നും ഓസീസ് കോച്ച് പറഞ്ഞു. 

കോഹ് ലിയുടെ അഭാവം നിരാശപ്പെടുത്തുന്നതായി സ്പിന്നർ ലിയോൺ പറഞ്ഞു. ഏറ്റവും മികച്ചതിന് എതിരെ കളിക്കാനാണ് നമ്മൾ ആഗ്രഹിക്കുക. സ്മിത്തിനും ലാമ്പുഷെയ്നും ഒപ്പം മികച്ച താരമാണ് കോഹ് ലി. കോഹ് ലി ഇല്ലെങ്കിലും അവർക്ക് മറ്റ് സൂപ്പർ സ്റ്റാറുകൾ ഉണ്ടെന്നും ലിയോൺ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com