രോഹിത്തിന്റെ ഫിറ്റ്നസ് 70 ശതമാനം; അറിയാത്തവർ അസംബന്ധങ്ങൾ പറയുന്നു: ഗാംഗുലി

'ആളുകൾക്ക് പരിക്കിനെ കുറിച്ച് അറിയില്ല. അതിനാലാണ് അവർ ഈ അസംബന്ധങ്ങൾ പറയുന്നത്'
രോഹിത്തിന്റെ ഫിറ്റ്നസ് 70 ശതമാനം; അറിയാത്തവർ അസംബന്ധങ്ങൾ പറയുന്നു: ഗാംഗുലി

ന്യൂഡൽഹി: രോഹിത് ശർമ 100% ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 70%  ഫിറ്റ്നസ് ആണ് രോഹിത്തിന് ഇപ്പോഴുള്ളതെന്നും ഗാംഗുലി പറഞ്ഞു.

രോഹിത്തിന്റെ പരിക്കിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും കാര്യങ്ങൾ സുതാര്യമല്ലെന്നും സഞ്ജയ് മഞ്ജരേക്കർ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാത്തതിനെ തുടർന്നാണ് ഏകദിന,ടി20 ടീമിൽ രോഹിത്തിനെ ഉൾപ്പെടുത്താത്തത് എന്നും ഗാംഗുലി പറഞ്ഞു. 

'സാഹ പരിക്കിൽ നിന്ന് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. ആർക്കാണ് പരിക്കിനെ കുറിച്ച് ആളുകൾ അറിയുന്നതെന്നും ഗാംഗുലി ചോദിച്ചു. ഞങ്ങൾക്കറിയാം. ടീം ഫിസിയോയ്ക്ക് അറിയാം, എൻസിഎയ്ക്ക് അറിയാം. ബിസിസിഐ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആളുകൾക്ക് അറിയില്ലെന്ന് തോന്നുന്നു.'

രണ്ട് ഹാംസ്ട്രിങ് ഇഞ്ചുറീസ് ഉണ്ടെന്ന് സാഹയ്ക്ക്  തന്നെ അറിയാം. ആളുകൾക്ക് പരിക്കിനെ കുറിച്ച് അറിയില്ല. അതിനാലാണ് അവർ ഈ അസംബന്ധങ്ങൾ പറയുന്നത്. ഐപിഎല്ലിന്റെ സമയത്ത് ഇന്ത്യൻ ഫിസിയോസ് എല്ലാവരും ദുബായിൽ ഉണ്ടായിരുന്നതായും ഗാംഗുലി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com