ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിര വെല്ലുവിളിയാണ്, ആ വെല്ലുവിളി ഏറ്റെടുക്കുന്നു: ഓസീസ് സ്പിന്നർ സ്വെപ്സൺ

'ഏറ്റവും മികച്ചതിന് എതിരെ സ്വയം വെല്ലുവിളിക്കാനാണ് നമ്മൾ ആ​ഗ്രഹിക്കുക. ഏറ്റവും മികവുമായിട്ടാണ് കോഹ് ലി വന്ന് നിൽക്കുന്നത്'
ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിര വെല്ലുവിളിയാണ്, ആ വെല്ലുവിളി ഏറ്റെടുക്കുന്നു: ഓസീസ് സ്പിന്നർ സ്വെപ്സൺ


സിഡ്നി: വിരാട് കോഹ് ലി നേതൃത്വം നൽകുന്ന ഇന്ത്യയുടെ ലോകോത്തര ബാറ്റ്സ്മാന്മാർക്കെതിരെ തന്റെ കഴിവുകൾ പരീക്ഷിക്കാൻ തയ്യാറായി ഇരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ലെ​ഗ് സ്പിന്നർ മിച്ചൽ സ്വെപ്സൺ. ന്യൂസിലാൻഡിനെതിരായ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചെങ്കിലും സ്വെപ്സണിന് അവിടെ തന്റെ ടെസ്റ്റിലെ അരങ്ങേറ്റം കുറിക്കാനായിരുന്നില്ല. 

ഏറ്റവും മികച്ചതിന് എതിരെ സ്വയം വെല്ലുവിളിക്കാനാണ് നമ്മൾ ആ​ഗ്രഹിക്കുക. ഏറ്റവും മികവുമായിട്ടാണ് കോഹ് ലി വന്ന് നിൽക്കുന്നത്. ഒരു മഹാനായ ക്രിക്കറ്റ് താരത്തിനെതിരെ സ്വയം പരീക്ഷിക്കാനുള്ള വെല്ലുവിളിയായാണ് ഞാൻ ഇതിനെ കാണുന്നത്. അതെന്നെ എക്സൈറ്റ് ചെയ്യിക്കുന്നു. അവരുടെ മുഴുവൻ ബാറ്റിങ് നിരയും ലോകോത്തരമാണ്. അങ്ങനെയുള്ള അവർക്ക് എതിരെ ബൗളിങ് എറിയുക വെല്ലുവിളിയാണ്. അതിനായാണ് ഞാൻ കാത്തിരിക്കുന്നത് എന്നും സ്വെപ്സൺ പറഞ്ഞു. 

ഇന്ത്യക്കെതിരെ നഥാൻ ലിയോൺ ആയിരിക്കും ഓസ്ട്രേലിയയുടെ ഫസ്റ്റ് ചോയിസ്. എന്നാൽ, ഷെഫീൽഡ് ഷീൽഡിൽ ഈ സീസണിൽ 23 വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചാണ് സ്വെപ്സൺ വരുന്നത്. ലിയോൺ വീണ്ടും വീണ്ടും ടെസ്റ്റിൽ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങൾ അനുകൂലമായാൽ അവർ‌ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്. നാല് മത്സരവും കളിക്കാനായാണ് ഞാൻ തയ്യാറെടുക്കുന്നത്. അവസരം വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നും ലിയോൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com