ബാഴ്സ വിടുമെന്ന് ഉറപ്പിച്ച് മെസി, മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ രണ്ട് നിബന്ധനകൾ വെച്ചതായി റിപ്പോർട്ട്

സ്പാനിഷ് പരിശീലകനെ മാറ്റാൻ സിറ്റി ആലോചിക്കുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു
ബാഴ്സ വിടുമെന്ന് ഉറപ്പിച്ച് മെസി, മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ രണ്ട് നിബന്ധനകൾ വെച്ചതായി റിപ്പോർട്ട്

മാഞ്ചസ്റ്റർ: ബാഴ്സ വിടുന്നതോടെ മെസിക്ക് ചേക്കേറാൻ ആ​ഗ്രഹിക്കുന്നത് മാ‍ഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെയെന്ന് വ്യക്തമാക്കി വീണ്ടും റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തണം എങ്കിൽ രണ്ട് നിബന്ധനകൾ സിറ്റിക്ക് മുൻപിൽ മെസി വെച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പരിശീലകൻ ​ഗാർഡിയോളയും, അർജന്റീനയിലെ തന്റെ സഹതാരം അ​​ഗ്യൂറോയും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരണം എന്നതാണ് മെസി മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ എന്നാണ് സൂചന. അടുത്ത സമ്മറോടെ ബാഴ്സയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. ബാഴ്സയിലെ അന്തരീക്ഷത്തിൽ ഇപ്പോഴുള്ളതിൽ നിന്ന് വലിയ മാറ്റങ്ങൾ വന്നില്ലെങ്കിൽ മെസി ന്യൂകാമ്പ് വിടുമെന്ന് വ്യക്തമാണ്. 

സിറ്റിക്ക് വേണ്ടി ഈ സീസണിൽ അ​ഗ്യുറോ അധികം മത്സരങ്ങൾക്കായി ഇറങ്ങിയിട്ടില്ല. അടുത്ത സീസണോടെ അ​ഗ്യൂറോയുമായുള്ള സിറ്റിയുടെ കരാർ അവസാനിക്കുകയും ചെയ്യും. സ്പാനിഷ് പരിശീലകനെ മാറ്റാൻ സിറ്റി ആലോചിക്കുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവ രണ്ടും മുൻപിൽ വെച്ചാണ് ഇപ്പോൾ മെസിയുടെ നിബന്ധന എന്നാണ് സ്പോർട്സ്മോൾ റിപ്പോർട്ട് ചെയ്യുന്നത്. 

മെസിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ടെന്ന് അടുത്തിടെ സിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഒമർ ബെറാഡ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച താരം. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ പക്കലേക്ക് എത്തി കളിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ എത്രമാത്രം സിറ്റി വളർന്നു എന്നാണ് മനസിലാക്കേണ്ടത് എന്നും ഒമർ ബെറാഡ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com