രണ്ട് കളിക്കാരുടെ മൂല്യമുള്ള താരം, കോഹ്‌ലിയുടെ അഭാവം വലിയ തിരിച്ചടിയാവും; മഗ്രാത്തിന്റെ മുന്നറിയിപ്പ്‌

രണ്ട് കളിക്കാരുടെ മൂല്യമാണ് കോഹ് ലിയെന്ന ഒരാള്‍ നല്‍കുന്നത് എന്നും മഗ്രാത്ത് പറഞ്ഞു
രണ്ട് കളിക്കാരുടെ മൂല്യമുള്ള താരം, കോഹ്‌ലിയുടെ അഭാവം വലിയ തിരിച്ചടിയാവും; മഗ്രാത്തിന്റെ മുന്നറിയിപ്പ്‌

സിഡ്‌നി: നാലില്‍ മൂന്ന് ടെസ്റ്റിലും കോഹ്‌ലിയെ നഷ്ടമാവുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് ഓസീസ് മുന്‍ പേസര്‍ മഗ്രാത്ത്. രണ്ട് കളിക്കാരുടെ മൂല്യമാണ് കോഹ് ലിയെന്ന ഒരാള്‍ നല്‍കുന്നത് എന്നും മഗ്രാത്ത് പറഞ്ഞു. 

പരമ്പരയില്‍ കോഹ്‌ലിയുടെ അഭാവം സ്വാധീനം ചെലുത്തും. കോഹ്‌ലിയുടേത് പോലെ ക്ലാസും ക്വാളിറ്റിയുമുള്ള കളിക്കാരെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മറ്റു കളിക്കാര്‍ക്ക് ആ വിടവ് നികത്താന്‍ മുന്‍പോട്ട് വരേണ്ടതായി വരും. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ് ലി തിരികെ പോവാന്‍ ആഗ്രഹിക്കുന്നത് തനിക്ക് എല്ലാ അര്‍ഥത്തിലും മനസിലാവുമെന്നും മഗ്രാത്ത് പറഞ്ഞു. 

രണ്ട് കളിക്കാരുടെ മൂല്യമാണ് കോഹ്‌ലിക്കുള്ളത്. ഒന്ന് ബാറ്റ്‌സ്മാന്‍ എന്ന നിലയിലും രണ്ട് നായകന്‍ എന്ന നിലയിലും. പരമ്പരയില്‍ ആധിപത്യം പുലര്‍ത്താനാവും ഓസ്‌ട്രേലിയയുടെ ശ്രമം. വാര്‍ണറും, സ്മിത്തും ഓസ്‌ട്രേലിയയിലേക്ക് മടങ്ങി എത്തിയതും മഗ്രാത്ത് ചൂണ്ടിക്കാണിക്കുന്നു. 

കോഹ്‌ലി കളിക്കുന്ന ആദ്യ ടെസ്റ്റ് ആണ് ആകാംക്ഷ നല്‍കുന്നത്. രാത്രി പകല്‍ ടെസ്റ്റാണ് അത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഇതുവരെ രാത്രി പകല്‍ ടെസ്റ്റ് കളിച്ചിട്ടില്ല. സൂര്യന്‍ അസ്തമിക്കുന്നതോടെ ഫാസ്റ്റ് ബൗളര്‍മാരെ അഡ്‌ലെയ്ഡ് തുണയ്ക്കും എന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാന്‍ കോഹ് ലിക്ക് സാധിക്കണം. രണ്ട് വര്‍ഷം മുന്‍പ് അഡ്‌ലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ചതാണ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കിയത്, മഗ്രാത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com