സൗത്ത് ആഫ്രിക്കന്‍ താരത്തിന് കോവിഡ്, രണ്ട് കളിക്കാര്‍ക്ക് സമ്പര്‍ക്കം; ഇംഗ്ലണ്ട് പര്യടനത്തില്‍ ആശങ്ക 

കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള സൗത്ത് ആഫ്രിക്കയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഇത്
സൗത്ത് ആഫ്രിക്കന്‍ താരത്തിന് കോവിഡ്, രണ്ട് കളിക്കാര്‍ക്ക് സമ്പര്‍ക്കം; ഇംഗ്ലണ്ട് പര്യടനത്തില്‍ ആശങ്ക 

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടി. ഒരു കളിക്കാരന് കോവിഡ് പോസിറ്റീവായതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. 

പോസിറ്റീവായ കളിക്കാരനൊപ്പം മറ്റ് രണ്ട് താരങ്ങള്‍ക്ക് അടുത്ത സമ്പര്‍കമുണ്ട്. ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നവംബര്‍ 27നാണ് ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിലെ ആദ്യ മത്സരം. കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള സൗത്ത് ആഫ്രിക്കയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഇത്. 

പോസിറ്റീവായ കളിക്കാരനും, സമ്പര്‍കമുള്ള മറ്റ് രണ്ട് താരങ്ങള്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍ മൂവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കളിക്കാരുടെ പേരുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തു വിട്ടിട്ടില്ല. മൂന്ന് പേരും കേപ്ടൗണില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 

പോസിറ്റീവായ താരത്തിന് പകരം മറ്റൊരു താരത്തെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഹോം സീരീസ് ആയതിനാല്‍ മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമായിട്ടം ഇതുവരെ പകരം താരത്തെ പ്രഖ്യാപിച്ചിട്ടില്ല. 

മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഡികോക്ക് ആണ് ടി20, ഏകദിന ടീമിനെ നയിക്കുക. സൗത്ത് ആഫ്രിക്കന്‍ മണ്ണിലാണ് പരമ്പര എങ്കിലും മുന്‍തൂക്കം ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനാണ്. എന്നാല്‍ ഐപിഎല്ലില്‍ മികവ് പുലര്‍ത്തി എത്തുന്ന ഡുപ്ലസിസ്, റബാഡ, ഡികോക്ക് എന്നിവര്‍ സൗത്ത് ആഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com