'എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് ഞാന്‍ തളര്‍ന്നു'; ഗ്രീസ്മാന്‍ പോരില്‍ മെസി 

ബാഴ്‌സയിലെ ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസിയാണെന്ന വിമര്‍ശനത്തിനാണ് അര്‍ജന്റീനിയന്‍ താരം ഇപ്പോള്‍ മറുപടിയുമായി എത്തുന്നത്
'എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് ഞാന്‍ തളര്‍ന്നു'; ഗ്രീസ്മാന്‍ പോരില്‍ മെസി 

ബാഴ്‌സ: എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് താന്‍ തളര്‍ന്നതായി മെസി. ബാഴ്‌സയിലെ ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസിയാണെന്ന വിമര്‍ശനത്തിനാണ് അര്‍ജന്റീനിയന്‍ താരം ഇപ്പോള്‍ മറുപടിയുമായി എത്തുന്നത്. 

ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസിയാണെന്ന വിമര്‍ശനവുമായി ഫ്രഞ്ച് താരത്തിന്റെ ബന്ധുവും, മുന്‍ ഏജന്റൂം രംഗത്തെത്തിയിരുന്നു. ന്യൂകാമ്പിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മെസിയാണെന്നാണ് ഇരുവരും ആരോപിച്ചത്. 

ക്ലബില്‍ എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് എനിക്ക് മതിയായി, മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ മെസി പറഞ്ഞു. 15 മണിക്കൂര്‍ പറന്നാണ് ഞാന്‍ ഇവിടെ എത്തിയത്. ഇവിടെ ഒരു ടാക്‌സ് ഏജന്റിനെയും കണ്ടു. വിചിത്രമാണ് ഇതെല്ലാം, മെസി പറഞ്ഞു. 

അര്‍ജന്റീനയ്ക്കായുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞ് ബാഴ്‌സയിലേക്ക് തിരികെ എത്തിയപ്പോഴാണ് മെസിയുടെ പ്രതികരണം. വിമാനത്താവളത്തില്‍ മെസിയെ കാത്ത് ടാക്‌സ് ഏജന്റും നിലയുറപ്പിച്ചിരുന്നു. ഇതും ബാഴ്‌സ താരത്തെ പ്രകോപിപ്പിച്ചു. രേഖകള്‍ ആവശ്യപ്പെട്ടായിരുന്നു ടാക്‌സ് ഏജന്റിന്റെ വരവ് എന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബാഴ്‌സയിലെ ആദ്യ ആറ് മാസം ഗ്രീസ്മാന് പ്രതീക്ഷിച്ച ഫലം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അതിപ്പോള്‍ ഒരു വര്‍ഷത്തേക്ക് നീളുമെന്നാണ് തോന്നുന്നത്. മെസിക്കൊപ്പം ക്ലബിനുള്ളില്‍ എന്താണ് നടക്കുന്നത് എന്ന് തനിക്ക് അറിയാമെന്നും ഗ്രീസ്മാന്റെ ബന്ധു പറഞ്ഞിരുന്നു. ബാഴ്‌സയില്‍ മെസി കഠിനാധ്വാനം ചെയ്യുന്നില്ല. ചില ആളുകളെ സുഖപ്പിക്കാന്‍ വേണ്ടിയാണ് പരിശീലന സെഷന്‍ എന്നും ഇയാള്‍ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com