പൂജാരയേയും രഹാനയേയും മടക്കിയത് 9 വട്ടം വീതം, മുട്ടുവിറച്ചവരില്‍ കോഹ്‌ലിയും രോഹിത്തും; 2014ല്‍ വേരുറപ്പിച്ച ഭീഷണി 

ലിയോണ്‍ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ രഹാനെയും പൂജാരയുമാണ്
പൂജാരയേയും രഹാനയേയും മടക്കിയത് 9 വട്ടം വീതം, മുട്ടുവിറച്ചവരില്‍ കോഹ്‌ലിയും രോഹിത്തും; 2014ല്‍ വേരുറപ്പിച്ച ഭീഷണി 

സ്‌ട്രേലിയക്കെതിരെ മറ്റൊരു ടെസ്റ്റ് പരമ്പര മുന്‍പില്‍ നില്‍ക്കുമ്പോള്‍ ലിയോണിന്റെ ഭീഷണി ഒരിക്കല്‍ കൂടി ഇന്ത്യക്ക് അതിജീവിക്കണം. കോഹ് ലി, പൂജാര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരക്കെതിരെ മികച്ച റെക്കോര്‍ഡാണ് ലിയോണിന്റെ പേരിലുള്ളത്. 

ലിയോണ്‍ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ രഹാനെയും പൂജാരയുമാണ്. 24 ഇന്നിങ്‌സില്‍ നിന്ന് 9 വട്ടമാണ് രഹാനെയുടെ വിക്കറ്റ് ലിയോണ്‍ വീഴ്ത്തിയത്. 26 ഇന്നിങ്‌സില്‍ നിന്ന് പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയതും 9 വട്ടം. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ പുറത്താക്കുന്നതിലും മുന്‍പിലുണ്ട് ലിയോണ്‍. 32 ഇന്നിങ്‌സില്‍ നിന്ന് ഏഴ് വട്ടമാണ് കോഹ് ലിയെ ലിയോണ്‍ മടക്കിയത്. ടെസ്റ്റില്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത രോഹിത് ശര്‍മയിലേക്ക് എത്തുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. 

ഓസ്‌ട്രേലിയക്കെതിരായ 10 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് വട്ടമാണ് രോഹിത്തിനെ ലിയോണ്‍ കൂടാരം കയറ്റിയത്. 2018ല്‍ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ വന്നപ്പോള്‍ അഡ്‌ലെയ്ഡിലും, പെര്‍ത്തിലും ലിയോണ്‍ 8 വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. വളരെ സ്‌പെഷ്യലായ സ്പിന്നറാണ് ഓസ്‌ട്രേലിയക്കുള്ളത് എന്നാണ് അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലിയോണിനെ വിശേഷിപ്പിച്ച് പറഞ്ഞത്. 

ഇന്ത്യക്കെതിരെ എന്നും മികച്ച ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കാന്‍ ലിയോണിന് സാധിക്കുന്നു. 2011ല്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും 2014ല്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോഴാണ് ലിയോണ്‍ കളി പിടിച്ച് തുടങ്ങിയത്. അന്ന് അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. 

2017ല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 8-50 എന്ന ഫിഗറോടെ അവസാനിപ്പിച്ച ഒന്നാം ഇന്നിങ്‌സ് ആണ് ലിയോണിന്റെ വേട്ടകളില്‍ മുന്‍പില്‍ നില്‍ക്കുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ കോഹ് ലി മടങ്ങുന്നതോടെ സമ്മര്‍ദത്തിലാവുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ലിയോണിനെ അതിജീവിക്കുകയും ഇത്തവണ വലിയ കടമ്പയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com