കോഹ്‌ലി ആവാന്‍ ശ്രമിക്കരുത്, രഹാനെയെ ഓര്‍മിപ്പിച്ച് ഹര്‍ഭജന്‍ 

നായകന്റെ ഉത്തരവാദിത്വവും രഹാനെയിലേക്ക് വന്നാല്‍ താരത്തിന് മേലുള്ള സമ്മര്‍ദം ഇരട്ടിയാവുമെന്ന് വ്യക്തം
കോഹ്‌ലി ആവാന്‍ ശ്രമിക്കരുത്, രഹാനെയെ ഓര്‍മിപ്പിച്ച് ഹര്‍ഭജന്‍ 

ന്യൂഡല്‍ഹി: കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെ, പൂജാര ഉള്‍പ്പെടെയുള്ളവരിലേക്കാണ് ഇന്ത്യയുടെ പ്രതീക്ഷ. നായകന്റെ ഉത്തരവാദിത്വവും രഹാനെയിലേക്ക് വന്നാല്‍ താരത്തിന് മേലുള്ള സമ്മര്‍ദം ഇരട്ടിയാവുമെന്ന് വ്യക്തം. ഈ സമയം രഹാനെയ്ക്ക് ഉപദേശവുമായി എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 

കോഹ് ലിയെ പോലെ കളിക്കാന്‍ ശ്രമിക്കരുത് എന്നാണ് രഹാനെയോടെ ഹര്‍ഭജന്‍ പറയുന്നത്. ശാന്തനായ വ്യക്തിയാണ് രഹാനെ. കോഹ് ലിയില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ട്. തന്റെ വ്യക്തിത്വമോ, കളിയോ മാറ്റേണ്ടതില്ല എന്നാണ് രഹാനയെ എനിക്ക് ഓര്‍മിപ്പിക്കാനുള്ളത്, ഹര്‍ഭജന്‍ പറഞ്ഞു. 

'കോഹ് ലിയുടെ വ്യക്തിത്വത്തിലേക്ക് നോക്കി, ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ താനും ഇതുപോലെയാവണം എന്ന് രഹാനെ ചിന്തിച്ചേക്കാം. എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താന്‍ എന്താണോ അതായിരിക്കുക എന്നതാണ് രഹാനെ ചെയ്യേണ്ടത്.' 

ഓസ്‌ട്രേലിയയില്‍ കോഹ് ലിക്കുള്ളത് അതിശയിപ്പിക്കുന്ന റെക്കോര്‍ഡുകളാണ്. ഏതൊരു ബാറ്റ്‌സ്മാനും കൊതിച്ചു പോവുന്ന നേട്ടങ്ങള്‍. കോഹ് ലിയുടെ അഭാവം ഉറപ്പായും ഇന്ത്യയെ ബാധിക്കും. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആക്രമണോത്സുകത, മുന്‍പില്‍ നിന്ന് നയിക്കുന്ന സ്വഭാവം...എല്ലായ്‌പ്പോഴും തന്റെ മികച്ച മുന്നേറ്റമാണ് കോഹ് ലി മുന്‍പോട്ട് വെക്കുക. അദ്ദേഹത്തിന്റെ ശരീര ഭാഷ...ഇവയെല്ലാം ഇന്ത്യക്ക് നഷ്ടമാവുമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. 

ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുക. നവംബര്‍ 27നാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനവും, മൂന്ന് ടി20യും, നാല് ടെസ്റ്റുമാണ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com