ആറ് കളികളുടെ ടിക്കറ്റ് 24 മണിക്കൂറില്‍ കാലി; ഓസ്‌ട്രേലിയയില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്തയും

അഡ്‌ലെയ്ഡ് ടെസ്റ്റുമായി ബന്ധപ്പെട്ട ശുഭ വാര്‍ത്തയും ആരാധകരെ കാത്തിരിക്കുന്നുണ്ട്
ആറ് കളികളുടെ ടിക്കറ്റ് 24 മണിക്കൂറില്‍ കാലി; ഓസ്‌ട്രേലിയയില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്തയും

സിഡ്‌നി: ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പുള്ള ഇന്ത്യയുടെ ആദ്യ ആറ് വൈറ്റ് ബോള്‍ മത്സരങ്ങളുടെ ടിക്കറ്റ് വിറ്റു തീര്‍ന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഡ്‌ലെയ്ഡ് ടെസ്റ്റുമായി ബന്ധപ്പെട്ട ശുഭ വാര്‍ത്തയും ആരാധകരെ കാത്തിരിക്കുന്നുണ്ട്.

ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് അഡ്‌ലെയ്ഡില്‍ നിന്ന് ആദ്യ ടെസ്റ്റിന്റെ വേദി മാറ്റിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെങ്കിലും ലോക്ക്ഡൗണിലേക്ക് പോവില്ലെന്നും, ശനിയാഴ്ച രാത്രിയോടെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്നും അധികൃതര്‍ പറഞ്ഞു. 

അഡ്‌ലെയ്ഡില്‍ നിന്ന് ആദ്യ ടെസ്റ്റിന്റെ വേദി മാറ്റില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. ഡിസംബര്‍ 17നാണ് അഡ്‌ലെയ്ഡ് ടെസ്റ്റ്. രാത്രി പകല്‍ ടെസ്റ്റാണ് ഇത്. 50 ശതമാനം കാണികളെ ഇവിടെ പ്രവേശിപ്പിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 

കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നതോടെ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മാറ്റമുണ്ടാവുമോ എന്ന് വ്യക്തമല്ല. ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളെ വിമാന മാര്‍ഗം സിഡ്‌നിയിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ എത്തിച്ചിരുന്നു. 

2 ദിവസത്തിനുള്ളിലാണ് ആറ് വൈറ്റ്‌ബോള്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റുപോയത്. സൗത്ത് ഏഷ്യന്‍ പാരമ്പര്യമുള്ള ഓസ്‌ട്രേലിയയിലെ വലിയൊരു വിഭാഗം ഇന്ത്യയുടെ കളി കാണാന്‍ ഗ്രൗണ്ടിലേക്ക് എന്നും എത്തിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടിക്കറ്റില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com