11 ദിവസത്തിനിടയില്‍ 6 കളി ഭാരം കൂട്ടുമെന്ന് തോന്നി; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ 

രോഹിത് ശര്‍മ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്
11 ദിവസത്തിനിടയില്‍ 6 കളി ഭാരം കൂട്ടുമെന്ന് തോന്നി; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ 

ബംഗളൂരു: നിലവിലെ തന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് പ്രതികരണവുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. പിന്തുട ഞരമ്പുകളിലെ പ്രശ്‌നം മാറിയതായി രോഹിത് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട രോഹിത് ശര്‍മ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ടെസ്റ്റില്‍ കളിക്കുന്നതിന് മുന്‍പ് എല്ലാ പ്രശ്‌നവും പരിഹരിച്ചതായി തന്റെ മനസിന് ബോധ്യപ്പെടണം എന്ന് രോഹിത് പറഞ്ഞു. 

അങ്ങനെ പരിക്കിന്റെ ഒരു സംശയം പോലും ഇല്ലാതിരിക്കാനാണ് ഞാന്‍ എന്‍സിഎയില്‍ എത്തിയിരിക്കുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. അതിനാലാണ് ഓസ്‌ട്രേലിയയിലേക്ക് വൈറ്റ് ബോള്‍ പരമ്പരക്കായി ഞാന്‍ പോവാത്തത്. കാരണം തുടരെ വരുന്ന മത്സരങ്ങള്‍ ഭാരം കൂട്ടും. 11 ദിവസത്തിന് ഇടയില്‍ ആറ് കളികള്‍ വരുന്നു, രോഹിത് പറഞ്ഞു. 

25 ദിവസം എന്റെ ആരോഗ്യാവസ്ഥ നോക്കാനായാല്‍ എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാവും എന്നാണ് ഞാന്‍ കരുതിയത്. പരിക്ക് സംബന്ധിച്ച് ആരെല്ലാം എന്തെല്ലാമാണ് പറയുന്നത് എന്നോ, സംഭവിക്കുന്നത് എന്നോ എനിക്ക് അറിയില്ല. ഒരു കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കായി ഞാന്‍ പറയാം, ഞാന്‍ മുംബൈ ഇന്ത്യന്‍സുമായും, ബിസിസിഐയുമായും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.

ഷോര്‍ട്ട് ഫോര്‍മാറ്റ് ആയതിനാല്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മുംബൈ ഇന്ത്യന്‍സിനോട് പറഞ്ഞിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ ചിന്തകളില്‍ വ്യക്തത വരുത്തി കഴിഞ്ഞപ്പോള്‍, എന്താണ് ചെയ്യേണ്ടത് എന്നതിലേക്ക് മാത്രമായി എന്റെ ചിന്ത, രോഹിത് ശര്‍മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com