'ഹൃദയം തകര്‍ന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല'; ഇന്ത്യന്‍ ടീമില്‍ തഴഞ്ഞതിന് പിന്നാലെ വന്ന സച്ചിന്റെ സന്ദേശം 

വിട്ടുകൊടുക്കാതെ മുന്‍പോട്ട് പോയി, ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ നല്‍കാനാണ് സച്ചിന്‍ സൂര്യകുമാര്‍ യാദവിനോട് പറഞ്ഞത്
'ഹൃദയം തകര്‍ന്ന് പിന്മാറുന്നവനാണ് നീയെന്ന് കരുതുന്നില്ല'; ഇന്ത്യന്‍ ടീമില്‍ തഴഞ്ഞതിന് പിന്നാലെ വന്ന സച്ചിന്റെ സന്ദേശം 

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ സച്ചിന്‍ നല്‍കിയ സന്ദേശം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം സൂര്യകുമാര്‍ യാദവ്. വിട്ടുകൊടുക്കാതെ മുന്‍പോട്ട് പോയി, ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ നല്‍കാനാണ് സച്ചിന്‍ സൂര്യകുമാര്‍ യാദവിനോട് പറഞ്ഞത്. 

കളിയോട് സത്യസന്ധതയും നീതിയും പുലര്‍ത്തുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് നിന്നെ നോക്കിക്കോളം. ഇത് നിനക്ക് മുന്‍പിലേക്ക് വരുന്ന അവസാന പ്രതിസന്ധിയാവാം. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന നിന്റെ സ്വപ്‌നം അടുത്തെത്തി നില്‍ക്കുന്നു. എല്ലാ ശ്രദ്ധയും നല്‍കി, ക്രിക്കറ്റിന് മുന്‍പില്‍ കീഴടങ്ങുക, സച്ചിന്‍ തനിക്കയച്ച സന്ദേശം ഇതാണെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് പറയുന്നു. 

ഹൃദയം തകര്‍ന്ന് പിന്മാറുന്നവനാണ് നീയെന്ന് ഞാന്‍ കരുതുന്നില്ല. മുന്‍പോട്ട് പോയി ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് നിമിഷങ്ങള്‍ നല്‍കൂ...സച്ചിന്‍ സൂര്യകുമാറിനോട് പറഞ്ഞു. 24 വര്‍ഷം ലോകത്തിന് ആഘോഷിക്കാന്‍ നിമിഷങ്ങള്‍ സമ്മാനിച്ച, കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട മനുഷ്യനാണ് എനിക്ക് ഈ ഹൃദയം തൊടുന്ന സന്ദേശം അയച്ചത്. അതില്‍ കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാറിന്റെ പേര് ഉള്‍പ്പെട്ടില്ല. ഐപിഎല്ലില്‍ മികവ് കാണിച്ച് നില്‍ക്കുമ്പോള്‍ സൂര്യകുമാറിന്റെ പേര് ഒഴിവാക്കിയതിന് എതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com