'ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു'; 2019 ലോകകപ്പില്‍ റായിഡുവിനെ തഴഞ്ഞതില്‍ മുന്‍ സെലക്ടര്‍ 

'അതൊരു പിഴവായിരുന്നു. പക്ഷേ ഞങ്ങളും മനുഷ്യരാണ്. ആ സമയം ശരിയായ കോമ്പിനേഷന്‍ കണ്ടെത്തി എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്'
'ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു'; 2019 ലോകകപ്പില്‍ റായിഡുവിനെ തഴഞ്ഞതില്‍ മുന്‍ സെലക്ടര്‍ 

ന്യൂഡല്‍ഹി: അമ്പാട്ടി റായിഡുവിനെ 2019 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനമായതായി അന്ന് സെലക്ഷന്‍ കമ്മറ്റി അംഗമായിരുന്ന ദേവാങ് ഗാന്ധി. ടീമിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റായിഡുവിന്റെ സാന്നിധ്യം അവിടെ സഹായിക്കുമായിരുന്നു എന്നും ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടു. 

അതൊരു പിഴവായിരുന്നു. പക്ഷേ ഞങ്ങളും മനുഷ്യരാണ്. ആ സമയം ശരിയായ കോമ്പിനേഷന്‍ കണ്ടെത്തി എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. എന്നാല്‍ റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ സഹായകരമാകുമായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു, ദേവാങ് ഗാന്ധി പറയുന്നു. 

ലോകകപ്പില്‍ ഇന്ത്യക്ക് ഒരു മോശം ദിവസം മാത്രമാണ് ഉണ്ടായത്. റായിഡുവിന്റെ അഭാവം വലിയ സംസാര വിഷയമാവാന്‍ കാരണവും അതാണ്. ആ ഒരു കളി മാറ്റി നിര്‍ത്തിയാല്‍ മികച്ച ടൂര്‍ണമെന്റ് ആയിരുന്നു ഇന്ത്യയുടേത്. റായുഡുവിനുണ്ടായ നിരാശ എനിക്ക് മനസിലാക്കാനാവും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കുന്നതെന്നും ദേവാങ് ഗാന്ധി പറഞ്ഞു. 

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്ത് റായിഡു വരുന്നു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ ടീം സെലക്ഷനില്‍ റായിഡുവിന് പകരം വിജയ് ശങ്കറിനെയാണ് ഇന്ത്യ പരിഗണിച്ചത്. വിജയ് ശങ്കറിന് പരിക്കേറ്റപ്പോഴും, ശിഖര്‍ ധവാന് പരിക്കേറ്റപ്പോഴും റിസര്‍വ് ലിസ്റ്റില്‍ ഉണ്ടായിരുന്ന റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ ഇന്ത്യ തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com