2018-19ലെ ഹീറോയിസം നമ്മള്‍ ആവര്‍ത്തിക്കും, കരുത്തിലേക്ക് ചൂണ്ടി മുഹമ്മദ് ഷമി 

2018-19ല്‍ ഇന്ത്യ എത്തിയപ്പോള്‍ എട്ട് ഇന്നിങ്‌സില്‍ ഏഴിലും ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളും പിഴുതെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നു
2018-19ലെ ഹീറോയിസം നമ്മള്‍ ആവര്‍ത്തിക്കും, കരുത്തിലേക്ക് ചൂണ്ടി മുഹമ്മദ് ഷമി 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍മാരിലാണ് ഇന്ത്യ പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. 2018-19ല്‍ ഇന്ത്യ എത്തിയപ്പോള്‍ എട്ട് ഇന്നിങ്‌സില്‍ ഏഴിലും ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകളും പിഴുതെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നു. ആ ഹീറോയിസം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് മുഹമ്മദ് ഷമി പറയുന്നത്. 

70 വിക്കറ്റാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ അവിടെ വീഴ്ത്തുയത്. ബൂമ്ര 21 വിക്കറ്റും, മുഹമ്മദ് ഷമി 16 വിക്കറ്റും, ഇഷാന്ത് ശര്‍മ 11 വിക്കറ്റും വീഴ്ത്തി. 140ന് മുകളില്‍ പന്തെറിയാന്‍ നമുക്ക് സാധിക്കുമെന്നും, അതുപോലെ പേസ് ആണ് ഓസ്‌ട്രേലിയയില്‍ വേണ്ടത് എന്നും മുഹമ്മദ് ഷമി പറയുന്നു. 

'നമ്മുടെ റിസര്‍വ് താരങ്ങള്‍ പോലും വലിയ വേഗത്തില്‍ എറിയാന്‍ പ്രാപ്തരാണ്. പ്രതിസന്ധികള്‍ നമ്മെ വളര്‍ത്തും. നമുക്ക് പരിചയസമ്പത്തുണ്ട്. സ്പിന്‍ ബൗളിങ് ആക്രമണത്തിലും നമുക്ക് വ്യത്യസ്തതയുണ്ട്. നമുക്ക് വേഗത്തില്‍ പന്തെറിയാനാവുന്നു എന്നതിനൊപ്പം വ്യത്യസ്തവുമാണ് ബൗളിങ്. പേരുകളിലേക്ക് ഞങ്ങള്‍ നോക്കുന്നില്ല. ഞങ്ങളുടെ കഴിവിലേക്ക് മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്.' 

'ഇന്ത്യക്ക് ക്വാളിറ്റി ബാറ്റ്‌സ്മാന്മാരുണ്ട്. നെറ്റ്‌സില്‍ അവര്‍ക്കാണ് ഞങ്ങള്‍ പന്തെറിയുന്നത്. നിങ്ങള്‍ ലോകോത്തര ബാറ്റ്‌സ്മാന്‍ ആയിരിക്കും. പക്ഷേ ഒരു നല്ല പന്തിന് നിങ്ങളെ പുറത്താക്കാന്‍ സാധിക്കും. ഈ ടീമിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സൗഹൃദമാണ്. പ്രത്യേക രഹസ്യമൊന്നും ഇതിന് പിന്നില്‍ ഇല്ല. ഓരോരുത്തരുടേയും കരുത്താണ് അതിന്റെ അടിസ്ഥാനം. '

പൊതുവായ ഒരു ലക്ഷ്യം ഞങ്ങള്‍ക്കെല്ലാം മുന്‍പിലുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് ആ ലക്ഷ്യത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ആരോഗ്യകരമായ മത്സരമുണ്ട് ഞങ്ങള്‍ക്കിടയില്‍. പക്ഷേ ഒരു വൈര്യവും ഇല്ല. ഞങ്ങളുടെ ഒട്ടുമിക്ക എവേ മത്സരങ്ങളിലും 20 വിക്കറ്റും വീഴ്ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, ഷമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com