ആവേശം നിറച്ച 30 വര്‍ഷങ്ങള്‍; അങ്ങനെ ആ അതികായന്‍ റിങിനോട് വിട ചൊല്ലി; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം 'അണ്ടര്‍ടേക്കര്‍' വിരമിച്ചു

റിങിനോട് വിട ചൊല്ലി 'മരണത്തിന്റെ മനുഷ്യന്‍'; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം 'അണ്ടര്‍ടേക്കര്‍' വിരമിച്ചു
ആവേശം നിറച്ച 30 വര്‍ഷങ്ങള്‍; അങ്ങനെ ആ അതികായന്‍ റിങിനോട് വിട ചൊല്ലി; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം 'അണ്ടര്‍ടേക്കര്‍' വിരമിച്ചു

ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസവും വെറ്ററന്‍ താരവുമായി അണ്ടര്‍ടേക്കര്‍ റസ്ലിങ് റിങിനോട് വിട പറഞ്ഞു. തന്റെ അവസാന പോരാട്ടമായ സര്‍വൈവര്‍ സീരിസില്‍ പങ്കെടുത്താണ് 30 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിന് അണ്ടര്‍ടേക്കര്‍ വിരാമമിട്ടത്. 

മാര്‍ക് വില്ല്യം കലവെ ആണ് അണ്ടര്‍ടേക്കര്‍ എന്ന പേരില്‍ ലോകമെങ്ങുമുള്ള റസ്ലിങ് ആരാധകരെ ആവേശം കൊള്ളിച്ച് നിറഞ്ഞു നിന്നത്. 1965ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ ജനിച്ച അദ്ദേഹം 55ാം വയസിലാണ് റിങിനോട് വിട ചൊല്ലി വിശ്രമ ജീവിതത്തിലേക്ക് കടന്നത്. ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രത്തില്‍ അണ്ടര്‍ടേക്കറെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. മരണത്തിന്റെ മനുഷ്യന്‍ എന്നു പോലും അദ്ദേഹം അറിയപ്പെട്ടു. 

'എന്റെ സമയം വന്നിരിക്കുന്നു അണ്ടര്‍ടേക്കര്‍ ഇനി സമാധാനത്തോടെ വിശ്രമിക്കും'- വിട വാങ്ങല്‍ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. 

1990ല്‍ സര്‍വൈവര്‍ സീരീസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ റിങിലെ അരങ്ങേറ്റം. ഏഴ് തവണ ലോക ചാമ്പ്യനായി. ആറ് തവണ ടാഗ് ടീം ചാമ്പ്യനുമായി. ഒരു തവണ റോയല്‍ റംപ്ള്‍ വിന്നറാവാനും അണ്ടര്‍ടേക്കറിന് സാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com