ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ല്‍ ബാഴ്‌സ; ഡൈനാമോയെ 4-0ന് തകര്‍ത്തു, ഇറങ്ങിയത് മെസിയില്ലാതെ 

ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്നത്
ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ല്‍ ബാഴ്‌സ; ഡൈനാമോയെ 4-0ന് തകര്‍ത്തു, ഇറങ്ങിയത് മെസിയില്ലാതെ 

കീവ്: ലാ ലീഗയില്‍ താഴെ നില്‍ക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ. ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്നത്. 

മെസി ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. 70ാം മിനിറ്റിലെ പെനാല്‍റ്റി ഉള്‍പ്പെടെ ബ്രാത്വെയ്റ്റ് രണ്ട് ഗോള്‍ നേടി. 52ാം മിനിറ്റില്‍ സെര്‍ജിനോ ഡെസ്റ്റിലൂടെയാണ് ബാഴ്‌സ ആദ്യം വല ചലിപ്പിച്ചത്. അഞ്ച് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ബ്രാത്വെയ്റ്റിലൂടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. 

ഇഞ്ചുറി ടൈമില്‍ ഗ്രീസ്മാനില്‍ നിന്നാണ് നാലാമത്തെ ഗോള്‍ വന്നത്. ബ്രാത്വെയ്റ്റിനെ മുന്‍പില്‍ സ്‌ട്രൈക്കറായി കളിപ്പിച്ചാണ് ബാഴ്‌സ ഇറങ്ങിയത്. ബ്രാത്വെയ്റ്റിന് പിന്നില്‍ കുട്ടിഞ്ഞോയും പെഡ്രിയും ട്രിന്‍കാവോയും. കഴിഞ്ഞ ഭൂരിഭാഗം കളിയിലും ഗ്രീസ്മാനെയാണ് ബാഴ്‌സ സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ സ്ഥാനത്ത് കളിപ്പിച്ചത്. 

ആദ്യ മൂന്ന് കളിയില്‍ നിന്ന് പോയിന്റ് സ്വന്തമാക്കിയതോടെ കീവിനെതിരെ യുവ നിരയെയാണ് പരീക്ഷിച്ചത്. സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് ഒസ്‌കാര്‍ മിന്‍ഗ്വേസ എത്തിയപ്പോള്‍ ട്രിന്‍കാവോ, പെഡ്രി, അലെന എന്നിവര്‍ക്കും കഴിവ് കാണിക്കാന്‍ അവസരം ലഭിച്ചു. 

ഗ്രൂപ്പ് ജിയില്‍ നാല് കളിയില്‍ നിന്ന് നാല് ജയവുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ബാഴ്‌സ. ഒരു കളി കൂടിയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്. നാല് കളിയില്‍ നിന്ന് മൂന്ന് ജയവുമായി യുവന്റ്‌സ് ആണ് രണ്ടാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com