രാജസ്ഥാന്‍ റോയല്‍സിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ വേണം, സഞ്ജു സാംസണ്‍ യോഗ്യനാണ്: ആകാശ് ചോപ്ര 

നായക സ്ഥാനത്ത് സ്റ്റീവ് സ്മിത്തിന് മികവ് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം ഒരു ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കണം
രാജസ്ഥാന്‍ റോയല്‍സിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ വേണം, സഞ്ജു സാംസണ്‍ യോഗ്യനാണ്: ആകാശ് ചോപ്ര 

മുംബൈ: ഇന്ത്യന്‍ കളിക്കാരനെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കുന്നത് എങ്കില്‍ സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. വരുന്ന സീസണിലേക്കായി രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട കളിക്കാരെ കുറിച്ച് പറയുമ്പോഴാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

നായക സ്ഥാനത്ത് സ്റ്റീവ് സ്മിത്തിന് മികവ് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം ഒരു ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കണം. സ്മിത്തിന്റെ നായകത്വം രാജസ്ഥാന്‍ റോയല്‍സിന്റേതുമായി യോജിച്ച് പോവുന്നില്ല. ഇതിനാല്‍ സഞ്ജു സാംസണിനേയോ, മറ്റേതെങ്കിലും ഇന്ത്യന്‍ താരത്തേയോ ഇതിനായി രാജസ്ഥാന്‍ പരിഗണിക്കണം, ആകാശ് ചോപ്ര പറഞ്ഞു. 

മെഗാ താര ലേലം നടന്നാല്‍ ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍ എന്നിവരെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തണം. രണ്ട് വിദേശതാരങ്ങളെയാണ് റിറ്റെയ്ന്‍ ചെയ്യാനാവുക. മൂന്നാമത്തെ താരത്തെ നിലനിര്‍ത്താന്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കുകയോ, ലേലത്തിലേക്ക് വിട്ടതിന് ശേഷം തിരികെ വാങ്ങുകയോ ചെയ്യണം, ആകാശ് ചോപ്ര പറഞ്ഞു. 

'രാജസ്ഥാന്‍ നിരയില്‍ 7-7.5 കോടിയോ 12 കോടിയോ കൊടുത്ത് കളിക്കാരെ സ്വന്തമാക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു, രാഹുല്‍ തെവാതിയ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവരൊന്നും റിറ്റെന്‍ഷന്‍ തുക അര്‍ഹിക്കുന്നില്ല.' 

വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരത്തെ അവര്‍ ക്യാപ്റ്റനാക്കുമോ? ഒരു ഇന്ത്യന്‍ കളിക്കാരനെ ക്യാപ്റ്റനാക്കിയതിന് ശേഷം ആ താരത്തിന് ചേര്‍ന്ന ടീം പടുത്തുയര്‍ത്തണം. വിദേശ താരങ്ങളെ ആശ്രയിക്കുന്നത് കൂടുതലാണ് എന്നാണ് തന്റെ അഭിപ്രായമെന്നും ആകാശ് ചോപ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com