2023 ലോകകപ്പ് റഡാറിലുണ്ട്, പ്രായത്തെ വെല്ലുവിളിച്ച് റോസ് ടെയ്‌ലര്‍ 

കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം തന്റെ കരിയര്‍ പുത്തനുണര്‍വോടെ തുടങ്ങാനാണ് ടെയ്‌ലര്‍ ലക്ഷ്യമിടുന്നത്
2023 ലോകകപ്പ് റഡാറിലുണ്ട്, പ്രായത്തെ വെല്ലുവിളിച്ച് റോസ് ടെയ്‌ലര്‍ 

ഒക്‌ലാന്‍ഡ്:  ഇന്ത്യ വേദിയാവുന്ന 2023 ലോകകപ്പ് തന്റെ റഡാറിലുണ്ടെന്ന് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം തന്റെ കരിയര്‍ പുത്തനുണര്‍വോടെ തുടങ്ങാനാണ് ടെയ്‌ലര്‍ ലക്ഷ്യമിടുന്നത്. 

2023ലേക്ക് ദൂരമുണ്ട്. ഫെബ്രുവരി, മാര്‍ച്ചിലാണ് നടക്കേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ 2023 ഒക്ടോബര്‍, നവംബറിലേക്ക് ലോകകപ്പ് മാറ്റിയിരിക്കുന്നു. ഇതോടെ ആറ് ഏഴ് മാസം കൂടി കാത്ത് നില്‍ക്കണം. നമുക്ക് ഷോര്‍ട്ട് ടേം ഗോള്‍സും, ലോങ് ടേം ഗോള്‍സും ഉണ്ടാവും. ലോകകപ്പ് ഉറപ്പായും റഡാറിലുണ്ട്, ടെയ്‌ലര്‍ പറഞ്ഞു. 

അതിലേക്ക് എത്താന്‍ കുറ്റമറ്റതാവണം കാര്യങ്ങള്‍. ഞാന്‍ ചെറുപ്പമാവുകയല്ല. ഞാന്‍ അവിടേക്ക് എത്തും എന്ന് പറയുകയല്ല. പക്ഷേ അതും എന്റെ ലക്ഷ്യമാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി ഒന്നോ രണ്ടോ മത്സരം കളിക്കുന്ന സന്തോഷം നല്‍കുന്നതാണ്. 

ന്യൂസിലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരം എന്ന നേട്ടത്തിലേക്ക് എത്താന്‍ അഞ്ച് മത്സരങ്ങള്‍ കൂടിയാണ് ടെയ്‌ലര്‍ക്ക് വേണ്ടിത്. 437 മത്സരങ്ങളോടെ മുന്‍ നായകന്‍ വെറ്റോറിയാണ് ടെയ്‌ലര്‍ക്ക് മുന്‍പില്‍. എന്നാല്‍ വിന്‍ഡിസിനെതിരായ പരമ്പരയോടെ വെറ്റോറിയുടെ നേട്ടം ടെയ്‌ലര്‍ക്ക് മറികടക്കാനാവും. 

ഏത് നമ്പറിലേക്ക് ഞാന്‍ എത്തിയാലും, കെയ്ന്‍ വില്യംസണോ, പിന്നാലെ വരുന്ന മറ്റാരെങ്കിലുമോ അത് തിരുത്തി എഴുതുന്നതാണ്. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കാണികളുടെ അഭാവത്തില്‍ കളിച്ചത് സന്നാഹ മത്സരത്തിന്റെ പ്രതീതിയാണ് നല്‍കിയത് എന്നും ടെയ്‌ലര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com