കോഹ്‌ലിക്ക് ആശ്വസിക്കാം, 'ചീത്തപ്പേരില്‍' റെക്കോര്‍ഡിട്ട് റോബിന്‍ ഉത്തപ്പ

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളവര്‍
കോഹ്‌ലിക്ക് ആശ്വസിക്കാം, 'ചീത്തപ്പേരില്‍' റെക്കോര്‍ഡിട്ട് റോബിന്‍ ഉത്തപ്പ

ദുബായ്: തോല്‍വികളുടെ റെക്കോര്‍ഡില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് റോബിന്‍ ഉത്തപ്പ. ഐപിഎല്ലിലെ 90 കളികളില്‍ തോല്‍വി നേരിട്ട കോഹ്‌ലിയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 

എന്നാല്‍ സീസണിലെ ആദ്യ തോല്‍വിയിലേക്ക് രാജസ്ഥാന്‍ വീണപ്പോള്‍ കോഹ്‌ലിയില്‍ നിന്ന് ഈ ചീത്തപ്പേരിന്റെ റെക്കോര്‍ഡ് ഉത്തപ്പയുടെ മേലേക്ക് എത്തി. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളവര്‍. 

ഐപിഎല്‍ കരിയറില്‍ തന്റെ അഞ്ചാമത്തെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഉത്തപ്പ ഇപ്പോള്‍ കളിക്കുന്നത്. മൂന്ന് കോടി രൂപയ്ക്കാണ് ഈ സീസണില്‍ ഉത്തപ്പയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തക്ക് വേണ്ടി ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തിരുന്ന ഉത്തപ്പ, രാജസ്ഥാനില്‍ ബട്ട്‌ലര്‍, സ്മിത്ത്, സഞ്ജു ഉള്‍പ്പെട്ട ബാറ്റിങ് നിരയില്‍ മധ്യനിരയിലാണ് കളിക്കുന്നത്. രാജസ്ഥാന് വേണ്ടിയുള്ള ആദ്യ മൂന്ന് കളിയില്‍ 5, 9, 2 എന്നിങ്ങനെയാണ് ഉത്തപ്പയുടെ സ്‌കോര്‍. 

കൊല്‍ക്കത്തക്കെതിരായ കളിയില്‍ മോശം റെക്കോര്‍ഡിലേക്ക് പേരെഴുതി ചേര്‍ത്തതിനൊപ്പം മറ്റൊരു വിവാദ നടപടിയും റോബിന്‍ ഉത്തപ്പയില്‍ നിന്ന് വന്നു. അബദ്ധത്തില്‍ പന്തില്‍ ഉമിനീര് പുരട്ടുകയായിരുന്നു ഉത്തപ്പ. വലിയ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ ഉത്തപ്പക്ക് നേരെ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com