മുംബൈ ഇന്ത്യന്‍സിനെതിരെ എ ഗെയിം പുറത്തെടുക്കാതെ രക്ഷയില്ല, ഷാര്‍ജയില്‍ അല്ലെന്ന് ഓര്‍മിപ്പിച്ച് കുംബ്ലേയും 

സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അബുദാബിയിലേക്കാണ് ഞങ്ങള്‍ വരുന്നത്
മുംബൈ ഇന്ത്യന്‍സിനെതിരെ എ ഗെയിം പുറത്തെടുക്കാതെ രക്ഷയില്ല, ഷാര്‍ജയില്‍ അല്ലെന്ന് ഓര്‍മിപ്പിച്ച് കുംബ്ലേയും 

അബുദാബി: രോഹിത് ശര്‍മയേയും സംഘത്തേയും തോല്‍പ്പിക്കാന്‍ തങ്ങളുടെ ഏറ്റവും മികവ് പുറത്തെടുക്കണമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കോച്ച് അനില്‍ കുംബ്ലേ. ഏതാനും വര്‍ഷമായി ഏകദേശം ഒരെ ഇലവനുമായാണ് അവര്‍ കളിക്കുന്നത്. അതവരുടെ ശക്തി വ്യക്തമാക്കുന്നതായും കുംബ്ലേ പറഞ്ഞു. 

സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അബുദാബിയിലേക്കാണ് ഞങ്ങള്‍ വരുന്നത്. ഞങ്ങളുടെ ആദ്യ മത്സരമാണ് ഇവിടെ. മുംബൈ ശക്തരായ ടീമും. അവരുടെ ശക്തി ഞങ്ങള്‍ക്ക് അറിയാം. അവര്‍ക്കെതിരെ ഞങ്ങളുടെ എ ഗെയിം പുറത്തെടുക്കണം. കഴിഞ്ഞ മൂന്ന് കളിയില്‍ ഞാന്‍ സന്തുഷ്ടനാണ്. സ്ഥിരത കാണിക്കാനായി. അതുപോലെ പ്രയത്‌നമാണ് അബുദാബിയിലും പ്രതീക്ഷിക്കുന്നത്, കുംബ്ലേ പറഞ്ഞു. 

അബുദാബിയില്‍ ബൗണ്ടറികള്‍ക്ക് വലിപ്പം കൂടുതലാണ്. ഷാര്‍ജയിലേത് പോലെ ഇവിടെ സിക്‌സ് പറത്താനാവില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി അതിനോട് ഇണങ്ങുകയാണ് വേണ്ടതെന്നും കുംബ്ലേ ചൂണ്ടിക്കാണിച്ചു. ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് പഞ്ചാബ് അവസാനം കളിച്ചത്. അവിടെ നാല് വിക്കറ്റിന് രാജസ്ഥാന്‍ ജയം പിടിച്ചിരുന്നു. 

പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. അവിടെ മായങ്കിന്റെ സെഞ്ചുറിയാണ് കിങ്‌സ് ഇലവന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. സീസണില്‍ ആദ്യം ബാംഗ്ലൂരിനെതിരെ കെ എല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മത്സരം കളിച്ച പഞ്ചാബിന് ജയിക്കാനായത് ഒന്നിലാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് പഞ്ചാബും മുംബൈയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com