കൊല്‍ക്കത്തക്ക് കനത്ത ഭീഷണി, സുനില്‍ നരെയ്‌നിന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്ത് അമ്പയര്‍ 

ത്രില്ലിങ് ജയത്തിലേക്ക് എത്തിയതിന് പിന്നാലെ കൊല്‍ക്കത്തയെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണ് വരുന്നത്
കൊല്‍ക്കത്തക്ക് കനത്ത ഭീഷണി, സുനില്‍ നരെയ്‌നിന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്ത് അമ്പയര്‍ 

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൈകളില്‍ നിന്ന് കളി കൊല്‍ക്കത്തക്ക് നേടിക്കൊടുത്തതില്‍ നിര്‍ണായകമായിരുന്നു സുനില്‍ നരെയ്‌നിന്റെ ബൗളിങ്. എന്നാല്‍ ത്രില്ലിങ് ജയത്തിലേക്ക് എത്തിയതിന് പിന്നാലെ കൊല്‍ക്കത്തയെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണ് വരുന്നത്. 

നരെയ്‌നിന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന സംശയമാണ് ഉടലെടുത്തിരിക്കുന്നത്. പഞ്ചാബിന് എതിരായ മത്സരത്തിലാണ് നരെയ്‌നിന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്നത് സംബന്ധിച്ച് ഓണ്‍ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നരെയ്ന്‍ മുന്നറിയിപ്പ് ലിസ്റ്റില്‍ ഉള്‍പ്പെടും. 

നിലവില്‍ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിക്കാന്‍ നരെയ്‌നിന് മുന്‍പില്‍ തടസമില്ല. എന്നാല്‍, ഒരിക്കല്‍ കൂടി ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ടൂര്‍ണമെന്റില്‍ നിന്ന് നരെയ്‌നിന് സസ്‌പെന്‍ഷന്‍ ലഭിക്കും. 2015ലും നരെയ്‌നിന്റെ ഐപിഎല്‍ ആക്ഷന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും നരെയ്‌നിന്റെ ബൗളിങ് ആക്ഷനില്‍ ചോദ്യം ഉയരുക ഉണ്ടായി. 

കൊല്‍ക്കത്തക്കെതിരെ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് നരെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 18ാം ഓവറില്‍ 20 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നരെയ്ന്‍ വഴങ്ങിയതാവട്ടെ രണ്ട് റണ്‍സ് മാത്രം. അപകടകാരിയായ പൂരനെ നരെയ്ന്‍ മടക്കുകയും ചെയ്തു. അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയത് 14 റണ്‍സ്. എന്നാല്‍ നരെയ്ന്‍ വിട്ടുകൊടുത്തത് 11 റണ്‍സ് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com