ആറ് കൊച്ചു മക്കളുടെ മുത്തച്ഛന്‍; പ്രായം 74; ഇപ്പോഴും കളത്തിലിറങ്ങുന്നു ഗോള്‍ അടിക്കുന്നു! 

ആറ് കൊച്ചു മക്കളുടെ മുത്തച്ഛന്‍; പ്രായം 74; ഇപ്പോഴും കളത്തിലിറങ്ങുന്നു ഗോള്‍ അടിക്കുന്നു! 
ആറ് കൊച്ചു മക്കളുടെ മുത്തച്ഛന്‍; പ്രായം 74; ഇപ്പോഴും കളത്തിലിറങ്ങുന്നു ഗോള്‍ അടിക്കുന്നു! 

കെയ്‌റോ: പ്രതിഭയ്ക്ക് പ്രായം വെറും അക്കമാണെന്ന് പറയാറുണ്ട്. കായിക താരമാണെങ്കില്‍ ശാരീരിക, മാനസിക ക്ഷമത വലിയ തോതില്‍ ആവശ്യമായതാണ് എന്നതിനാല്‍ 40-45 വയസ് വരെയാണ് താരങ്ങള്‍ പരമാവധി കളിക്കളങ്ങളില്‍ തുടരാറുള്ളത്. ഇതിന് അപവാദമായി ചില താരങ്ങളുമുണ്ട്. 

ഇപ്പോഴിതാ ഈജിപ്ഷ്യന്‍ താരമായ എസ്സെല്‍ദിന്‍ ബഹദര്‍ കായിക ചരിത്രത്തില്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രായമുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമെന്ന റെക്കോര്‍ഡാണ് ബഹദര്‍ സ്വന്തമാക്കിയത്. 74 വയസാണ് ബഹദര്‍നുള്ളത്. നവംബര്‍ മൂന്നിന് 75ാം വയസിലേക്ക് താരം പ്രവേശിക്കും! നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള ഫുട്‌ബോള്‍ താരമെന്ന ഗിന്നസ് റെക്കോര്‍ഡാണ് ബഹദര്‍ നേടിയത്. ആറ് കൊച്ചുമക്കളുടെ മുത്തച്ഛനാണ് ബഹദര്‍!

ഈജിപ്റ്റിലെ മൂന്നാം ഡിവിഷനിലുള്ള ക്ലബിനായാണ് ബഹദര്‍ കളിക്കാനിറങ്ങിയത്. ഒക്ടോബര്‍ ആറിന് ക്ലബിനായി മൈതനത്തിറങ്ങിയതോടെയാണ് അപൂര്‍വ നേട്ടം ബഹദര്‍ സ്വന്തമാക്കിയത്. 

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബഹര്‍ദന്‍ ടീമിനായി അരങ്ങേറിയത്. ആ മത്സരത്തില്‍ ഗോളും നേടി അദ്ദേഹം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് കളിക്കളങ്ങള്‍ നിശ്ചലമായതോടെ ബഹദറിന് പിന്നീട് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് ഓക്ടോബര്‍ ആറിനാണ് 74കാരന്‍ ടീമിനായി രണ്ടാം മത്സരം കളിച്ചത്. 

1945 നവംബര്‍ മൂന്നിനാണ് ബഹദര്‍ ജനിച്ചത്. നിലവില്‍ ആക്ടീവായ ഏറ്റവും പ്രായമുള്ള ഫുട്‌ബോള്‍ താരമെന്ന റെക്കോര്‍ഡാണ് ബഹദര്‍ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ അദ്ദേഹം പിന്തള്ളിയത് ഇസ്രേയല്‍ പ്രൊഫഷണല്‍ താരമായ അസാക് ഹയികിന്റെ റെക്കോര്‍ഡാണ്. 73ാം വയസില്‍ മക്കാബി ഇറോനി ക്ലബിനായി കഴിഞ്ഞ വര്‍ഷം ഹയികി കളിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ബഹദര്‍ പിന്തള്ളിയത്.

ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ കളത്തിലിറങ്ങി ഈ റെക്കോര്‍ഡ് പുതുക്കിക്കൊണ്ടിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ബഹദര്‍ പറയുന്നു. മുത്തച്ഛന്‍ റെക്കോര്‍ഡ് ഇട്ട മത്സരം കാണാന്‍ അദ്ദേഹത്തിന്റെ ആറ് കൊച്ചുമക്കളും എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com