നെയ്മര്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഇനി വനിതാ താരങ്ങള്‍ക്കും; തുല്യ വേതനം പ്രഖ്യാപിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, ഫിര്‍മിനോ എന്നിവര്‍ക്ക് ബ്രസീല്‍ നല്‍കുന്ന പ്രതിഫലം മാര്‍ത, ഫൊര്‍മിക, ലെതിസിയ എന്നിവരുള്‍പ്പെട്ട വനിതാ ടീം അംഗങ്ങള്‍ക്കും ലഭിക്കും
നെയ്മര്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഇനി വനിതാ താരങ്ങള്‍ക്കും; തുല്യ വേതനം പ്രഖ്യാപിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

റിയോ ഡി ജനീറോ: വനിതാ, പുരുഷ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് തുല്യപ്രതിഫലം പ്രഖ്യാപിച്ച് ബ്രസീല്‍. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിലും, സമ്മാന തുകയായയും, അലവന്‍സായും തുല്യ തുകയായും പുരുഷ-വനിതാ ടീമുകള്‍ക്ക് നല്‍കുക എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. 

ഇതോടെ നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, ഫിര്‍മിനോ എന്നിവര്‍ക്ക് ബ്രസീല്‍ നല്‍കുന്ന പ്രതിഫലം മാര്‍ത, ഫൊര്‍മിക, ലെതിസിയ എന്നിവരുള്‍പ്പെട്ട വനിതാ ടീം അംഗങ്ങള്‍ക്കും ലഭിക്കും. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വേ എന്നീ രാജ്യങ്ങളാണ് വനിതാ, പുരുഷ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ബ്രസിലീനേക്കാള്‍ മുന്‍പ് തുല്യവേതനം പ്രഖ്യാപിച്ചത്. 

2019 മാര്‍ച്ചില്‍ യുഎസ് വനിതാ ഫുട്‌ബോള്‍ ടീം തുല്യവേതനം ആവശ്യപ്പെട്ട് ഫെഡറേഷന് എതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി ജഡ്ജി തള്ളി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ അവര്‍ വീണ്ടും അപ്പീലുമായി നിയമപോരാട്ടം തുടര്‍മന്നു. 

അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിംപിക്‌സില്‍ ബ്രസീലിന്റെ വനിതാ, പുരുഷ ടീമുകള്‍ക്ക് തുല്യ പ്രതിഫലമായിരിക്കും ലഭിക്കുക. വനിതാ ടീമിന് ഫിഫ നിഷ്‌കര്‍ശിക്കുന്ന പ്രതിഫലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തുകയാണ് ബ്രസീലും ഇപ്പോള്‍ നല്‍കുന്നത് എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പറഞ്ഞു. 

ഫുട്‌ബോള്‍ ലോകത്തെ ശക്തരായ ബ്രസീലിന്റെ പുരുഷ ടീമിനോട് കട്ടക്ക് നില്‍ക്കുന്നതാണ് വനിതാ ടീമിന്റെ പ്രചോദനവും. 2007ല്‍ ലോകകപ്പ് ഫൈനലില്‍ എത്തിയ വനിതാ ടീം 2004ലും 2008ലും തുടരെ ഫൈനല്‍ കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com