തല റോക്‌സ്!!! പണ്ടത്തെ ധോനിയെ അനുസ്മരിപ്പിച്ച് കൂറ്റന്‍ സിക്‌സ്

തല റോക്‌സ്!!! പണ്ടത്തെ ധോനിയെ അനുസ്മരിപ്പിച്ച് കൂറ്റന്‍ സിക്‌സ്
തല റോക്‌സ്!!! പണ്ടത്തെ ധോനിയെ അനുസ്മരിപ്പിച്ച് കൂറ്റന്‍ സിക്‌സ്

ദുബായ്: ഐപിഎല്‍ പോരാട്ടത്തിന് ഈ മാസം 19 മുതല്‍ യുഎഇയില്‍ തുടക്കമാകുകയാണ്. പരിശീലനവുമായി ടീമുകളെല്ലാം ഒരുക്കങ്ങളുടെ തിരക്കിലാണ്. അതിനിടെ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ പിന്‍മാറ്റവും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വലിയ ആശങ്ക പരത്തിയിരുന്നു. 

എന്നാല്‍ ആശങ്കകളെല്ലാം പരിഹരിച്ച് അവര്‍ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ സാന്നിധ്യമാണ് ടീമിന്റെ ആത്മവിശ്വാസത്തിന്റെ മുഖ്യ ഘടകം. 

ഇപ്പോഴിതാ പരിശീലനത്തിനിടെയിലുള്ള ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. പരിശീലനത്തിനിടെ പിയൂഷേ ചൗളയുടെ പന്തില്‍ കൂറ്റന്‍ സിക്‌സര്‍ പായിക്കുന്ന ധോനിയുടെ വീഡിയോയാണ് വൈറസലായി മാറിയത്. പഴയ കാലത്തെ ധോനിയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് വീഡിയോ കണ്ട ആരാധകരുടെ കമന്റ്. 

2019ല്‍ ലോകകപ്പ് പോരാട്ടത്തിന് ശേഷം മൈതാനത്ത് കളിക്കാനിറങ്ങാത്ത ധോനി അതിന്റെ കുറവുകളെല്ലാം നികത്താനുള്ള തീരുമാനത്തിലാണെന്ന് ഷോട്ട് അടിവരയിടുന്നു. നെറ്റ്‌സില്‍ പിയൂഷിനെ ധോനി സിക്‌സര്‍ പായിക്കുമ്പോള്‍ കാഴ്ചക്കാരനായി രവീന്ദ്ര ജഡേജയും അരികിലുണ്ടായിരുന്നു.

View this post on Instagram

Mahi @mahi7781ofl

A post shared by Team India Fan Page (@indiancricketteam7) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com