'നിങ്ങള്‍ ഇല്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല'- ഐപിഎൽ കളിക്കൂ എന്ന് റെയ്നയോട് ആരാധകർ

'നിങ്ങള്‍ ഇല്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല'- ഐപിഎൽ കളിക്കൂ എന്ന് റെയ്നയോട് ആരാധകർ
'നിങ്ങള്‍ ഇല്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല'- ഐപിഎൽ കളിക്കൂ എന്ന് റെയ്നയോട് ആരാധകർ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനായി യുഎഇയില്‍ എത്തി ഒരാഴ്ച പിന്നിട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ഈ സീസണിലെ ഐപിഎല്‍ കളിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റെയ്‌നയുടെ പിന്‍മാറ്റം.

എന്നാല്‍ ഇതിന് പിന്നാലെ ടീമുമായുള്ള അസ്വാരസ്യങ്ങളാണ് റെയ്‌നയുടെ പിന്‍മാറ്റത്തിന് കാരണമെന്നുള്ള തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ പിന്നീട് ഇക്കാര്യങ്ങളെല്ലാം തള്ളി റെയ്‌ന തന്നെ രംഗത്തെത്തി. അതിന് ശേഷം റെയ്‌നയ്ക്ക് എപ്പോള്‍ വേണമെങ്കിലും ടീമിലേക്ക് മടങ്ങിയെത്താമെന്ന് ചെന്നൈ അധികൃതര്‍ കൂടി വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങളെല്ലാം അടങ്ങിയത്.

ഇപ്പോഴിതാ റെയ്‌നയോട് തിരിച്ച് ടീമിലെത്താന്‍ ആവശ്യപ്പെടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. നിലവില്‍ നാട്ടില്‍ തിരിച്ചെത്തിയ റെയ്‌ന തന്റെ പരിശീലനം മുടക്കിയിട്ടില്ല. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടിട്ടുണ്ട്. വീഡിയോയുടെ അടിയിലാണ് റെയ്‌ന തിരികെ ടീമിലെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.

യുഎഇയിലേക്ക് തിരികെ പോയി ഐപിഎല്ലില്‍ ചെന്നൈ ടീമിനായി കളിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. നിങ്ങളില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ആരാധകര്‍ കുറിച്ചു. മൗനം വെടിഞ്ഞ് താരം താന്‍ തിരികെ ടീമിനൊപ്പം ചേരുന്ന വിവരം പറയുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കിട്ടിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

 

A post shared by Suresh Raina (@sureshraina3) on

സമീപ കാലത്താണ് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു റെയ്‌നയും കളമൊഴിയുന്ന കാര്യം വ്യക്തമാക്കിയത്. അപ്പോഴും ചെന്നൈ ടീമിലെ ചിന്ന തലയായി താരത്തെ ഐപിഎല്ലില്‍ കാണാമെന്ന പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയായിരുന്നു റെയ്‌നയുടെ യുഎഇയില്‍ നിന്നുള്ള മടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com